ഐപിഎൽ: ജയം തുടരാൻ മുംബൈ കൊൽക്കത്തയ്ക്കെതിരെ; ആദ്യ സ്ഥാനം ഉറപ്പിക്കാൻ രാജസ്ഥാനും ഗുജറാത്തും

ഐപിഎലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. വൈകുന്നേരം 3.30ന് തങ്ങളുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രാത്രി 7.30ന് തങ്ങളുടെ തട്ടകമായ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വച്ച് ഗുജറാത്ത് ജയൻ്റ്സ് രാജസ്ഥാൻ റോയൽസിനെ നേരിടും. (ipl mi kkr rr gt)
തുടരെ രണ്ട് മത്സരങ്ങൾക്ക് ശേഷം വിജയവഴിയിലെത്തിയ ആശ്വാസത്തിലാണ് മുംബൈ. ഇഷാൻ കിഷൻ്റെ ഫോം ആശങ്കയാണെങ്കിലും രോഹിത് ശർമ റൺസ് കണ്ടെത്തിയത് അവർക്ക് വലിയ ആത്‌മവിശ്വാസം നൽകും. സൂര്യകുമാർ യാദവിൻ്റെ ഫോമാണ് മുംബൈയുടെ ഏറ്റവും വലിയ തലവേദന. 15 (16), 1, 0, എന്നിങ്ങനെയാണ് സൂര്യയുടെ സീസണിലെ സ്കോറുകൾ. ഇത് മുംബൈയുടെ പ്രകടനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. തിലക് വർമയുടെ ഫോമാണ് മുംബൈയെ താങ്ങിനിർത്തുന്നത്. കിഷനെ മാറ്റിപ്പരീക്ഷിക്കണമെന്ന മുറവിളികൾ ശക്തമാണെങ്കിലും താരം തുടരും. ജോഫ്ര ആർച്ചർ പരുക്കിൽ നിന്ന് മുക്തനായി തിരികെയെത്തിയാൽ താരവും കളിക്കും.
Read Also: തുടർ തോൽവികളിൽ വലഞ്ഞ് ഡൽഹി; ബാംഗ്ലൂരിനോട് 23 റൺസിന് തോറ്റു
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ കാര്യമെടുത്താൽ ആന്ദ്രേ റസൽ തുടരെ നിരാശപ്പെടുത്തുന്നത് ടീമിൻ്റെ ബാലൻസിനെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. റിങ്കു സിംഗിൻ്റെ തകർപ്പൻ ഫോം കൊൽക്കത്തയുടെ പ്രകടനങ്ങളെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിരാശപ്പെടുത്തിയ റഹ്‌മാനുള്ള ഗുർബാസിനു പകരം ജേസൻ റോയ് ടീമിലെത്തും.
കഴിഞ്ഞ 10 വർഷത്തിൽ, ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ വീഴ്ത്തിയ രണ്ടാമത്തെ മാത്രം ടീം എന്ന നേട്ടവുമായാണ് രാജസ്ഥാൻ റോയൽസ് അഹ്‌മദാബാദിലെത്തുക. ഏറെക്കുറെ ബാലൻസ്ഡ് ആയ ഒരു ടീം. ദേവ്ദത്ത് പടിക്കലിനെ പവർപ്ലേയിൽ ഇറക്കണമെന്നതാണ് രാജസ്ഥാൻ്റെ തലവേദന. തുടരെ രണ്ട് കളിയിൽ ഡക്കായ സഞ്ജു ഫോം വീണ്ടെടുക്കേണ്ടതും വളരെ അത്യാവശ്യമാണ്. ജോസ് ബട്ട്ലർ, ഷിംറോൺ ഹെട്മെയർ, ആർ അശ്വിൻ, യുസ്‌വേന്ദ്ര ചഹാൽ എന്നിവരുടെ പ്രകടനങ്ങളാണ് ടീമിൻ്റെ കരുത്ത്. ട്രെൻ്റ് ബോൾട്ട് പരുക്കിൽ നിന്ന് മുക്തനായെങ്കിൽ ഇന്ന് കളിക്കും.
ഗുജറാത്ത് ടൈറ്റൻസും വളരെ ബാലൻസ്ഡായ ഇലവനാണ്. ശുഭ്മൻ ഗിൽ, റാഷിദ് ഖാൻ, സായ് സുദർശൻ, പേസർമാർ എന്നിങ്ങനെ ഹാർദിക് പാണ്ഡ്യ ഒഴികെ ബാക്കിയെല്ലാ താരങ്ങളും മികച്ച ഫോമിലാണ്. ഹാർദിക് ഫോമിലെത്തേണ്ടത് വളരെ അത്യാവശ്യമാണ്. ടീമിൽ മാറ്റങ്ങളുണ്ടായേക്കില്ല.
Story Highlights: ipl mi kkr rr gt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here