Advertisement

കടക്കാരന്റെ കണ്ണുവെട്ടിച്ച് പട്ടാപ്പകല്‍ മൊബൈല്‍ മോഷണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; പ്രതിയ്ക്കായി തെരച്ചില്‍

April 16, 2023
Google News 3 minutes Read
Man stole mobile phone from Pathanamthitta store

പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തെ ഗ്ലോബല്‍ മൊബൈല്‍ ഷോപ്പില്‍ നിന്ന് പട്ടാപ്പകല്‍ മൊബൈല്‍ മോഷ്ടിച്ച ആളെ അന്വേഷിച്ച് പൊലീസ്. ഫോണ്‍ സര്‍വീസ് ചെയ്യാന്‍ എന്ന വ്യാജേനെ എത്തിയാണ് മോഷ്ടാവ് കടയില്‍ നിന്ന് പുതിയ ഫോണ്‍ കവര്‍ന്ന് കടന്നു കളഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. (Man stole mobile phone from Pathanamthitta store)

വെള്ളിയാഴ്ച വൈകീട്ടാണ് മോഷണം നടന്നത്. മോഷ്ടാവ് സര്‍വീസിംഗിനെന്ന് പറഞ്ഞ് കൊണ്ടുവന്ന ഫോണ്‍ കടക്കാരന്‍ അകത്തേക്ക് കൊണ്ടുപോയ തക്കം നോക്കിയാണ് ഇയാള്‍ ഫോണ്‍ കവര്‍ന്നത്. കടയില്‍ ഡിസ്‌പ്ലേ ചെയ്തിരിക്കുന്ന പുതിയ ഫോണ്‍ മോഷ്ടിച്ച ശേഷം ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി ഇയാള്‍ കടയില്‍ നിന്ന് മുങ്ങുന്നത് സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി

പത്തനംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ആള്‍ തന്നെയാണ് മൊബൈലും മോഷ്ടിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ പ്രതി ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് ഊര്‍ജിതമായ തെരച്ചില്‍ നടത്തിവരികയാണ്.

Story Highlights: Man stole mobile phone from Pathanamthitta store

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here