ബ്രഹ്‌മപുരത്തേക്ക് കോര്‍പറേഷന്‍ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ആവശ്യമെങ്കില്‍ പുനപരിശോധിക്കും: പി രാജീവ്

ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലേക്ക് കൊച്ചി കോര്‍പ്പറേഷന്‍ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ആവശ്യമെങ്കില്‍ പുനപരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കണമെന്ന ചിന്ത സര്‍ക്കാരിനില്ലെന്ന് മന്ത്രി വ്യക്തമാക്കി. മാലിന്യ നിര്‍മാര്‍ജത്തിനായി ഇതുവരെ നടത്തിയ നീക്കങ്ങള്‍ വിലയിരുത്തും. ഇതിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും മന്ത്രി പറഞ്ഞു. (Minister P Rajeev on Brahmapuram plant cochin corporation)
കൊച്ചി കോര്‍പറേഷന്‍ ഒഴികെ എറണാകുളം ജില്ലയിലെ മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്‌കരണത്തിനായി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നായിരുന്നു മന്ത്രിമാരായ എം ബി രാജേഷിന്റേയും പി രാജീവിന്റേയും നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം മുന്‍പ് തീരുമാനിച്ചിരുന്നത്. മാലിന്യ സംസ്‌കരണത്തിനായി ബ്രഹ്‌മപുരം പ്ലാന്റിനെ ആശ്രയിച്ചിരുന്ന തദ്ദേശ സ്ഥാപനങ്ങള്‍ അതത് തദ്ദേശ പരിധിയില്‍ മാലിന്യസംസ്‌കരണത്തിനുള്ള ബദല്‍ വഴികള്‍ തേടണമെന്നായിരുന്നു കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നത്.
Read Also: ട്രെയിൻ തീവയ്പ്പ് കേസ്; പ്രതി ഷാറൂഖ് സെയ്ഫിയുടെ തിരിച്ചറിയൽ പരേഡ് നടത്തി
ജില്ലയിലെ മാലിന്യ സംസ്‌കരണവും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് മന്ത്രിമാര്‍ വ്യക്തമാക്കുന്നത്. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കൊച്ചി നഗരസഭ പരിധിയില്‍ നിന്നും ഇതുവരെ 54 ലക്ഷം രൂപ പിഴയീടാക്കിയെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: Minister P Rajeev on Brahmapuram plant cochin corporation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here