ഇന്ന് മുംബൈ ഇന്ത്യൻസ് ഡബ്ല്യുപിഎൽ ജഴ്സി അണിഞ്ഞിറങ്ങും; കളി കാണാൻ 19,000 പെൺകുട്ടികൾക്ക് സൗജന്യ പ്രവേശനം

ഇന്ന് ഐപിഎലിൽ മുംബൈ ഇന്ത്യൻസ് വിമൻസ് പ്രീമിയർ ലീഗിലെ മുംബൈ ഇന്ത്യൻസ് ടീമിൻ്റെ ജഴ്സി അണിഞ്ഞ് ഇറങ്ങും. മുംബൈ ഇന്ത്യൻസ് ഉടമ നിത അംബാനിയുടെ റിലയൻസ് ഫൗണ്ടേഷൻ്റെ ഇഎസ്എ (എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് ഫോർ ഓൾ) ഡേയുമായി ബന്ധപ്പെട്ടാണ് പുരുഷ ടീം വനിതാ ടീമിൻ്റെ ജഴ്സി അണിഞ്ഞിറങ്ങുക. മത്സരം കാണാൻ 19,000 പെൺകുട്ടികൾക്ക് സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. 36 സന്നദ്ധ സംഘടനകളിലുള്ള പെൺകുട്ടികളാണ് കളി കാണാനെത്തുക. ഇന്ന് വൈകിട്ട് 3.30ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം.
തുടരെ രണ്ട് മത്സരങ്ങൾക്ക് ശേഷം വിജയവഴിയിലെത്തിയ ആശ്വാസത്തിലാണ് മുംബൈ. ഇഷാൻ കിഷൻ്റെ ഫോം ആശങ്കയാണെങ്കിലും രോഹിത് ശർമ റൺസ് കണ്ടെത്തിയത് അവർക്ക് വലിയ ആത്‌മവിശ്വാസം നൽകും. സൂര്യകുമാർ യാദവിൻ്റെ ഫോമാണ് മുംബൈയുടെ ഏറ്റവും വലിയ തലവേദന. 15 (16), 1, 0, എന്നിങ്ങനെയാണ് സൂര്യയുടെ സീസണിലെ സ്കോറുകൾ. ഇത് മുംബൈയുടെ പ്രകടനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. തിലക് വർമയുടെ ഫോമാണ് മുംബൈയെ താങ്ങിനിർത്തുന്നത്. കിഷനെ മാറ്റിപ്പരീക്ഷിക്കണമെന്ന മുറവിളികൾ ശക്തമാണെങ്കിലും താരം തുടരും. ജോഫ്ര ആർച്ചർ പരുക്കിൽ നിന്ന് മുക്തനായി തിരികെയെത്തിയാൽ താരവും കളിക്കും.
आपले boys are all set for the #ESADay 👕💙
— Mumbai Indians (@mipaltan) April 15, 2023
#OneFamily #MumbaiIndians #MumbaiMeriJaan #ESADay @ril_foundation pic.twitter.com/hujrhb4Mlf
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൻ്റെ കാര്യമെടുത്താൽ ആന്ദ്രേ റസൽ തുടരെ നിരാശപ്പെടുത്തുന്നത് ടീമിൻ്റെ ബാലൻസിനെ നഷ്ടപ്പെടുത്തിയിട്ടുണ്ട്. റിങ്കു സിംഗിൻ്റെ തകർപ്പൻ ഫോം കൊൽക്കത്തയുടെ പ്രകടനങ്ങളെ സ്വാധീനിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിരാശപ്പെടുത്തിയ റഹ്‌മാനുള്ള ഗുർബാസിനു പകരം ജേസൻ റോയ് ടീമിലെത്തും.
Story Highlights: mumbai indians wpl jersey ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here