മിസ് ഇന്ത്യയായി രാജസ്ഥാൻ സുന്ദരി നന്ദിനി ഗുപ്ത

ഇത്തവണത്തെ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് 2023 കിരീടം രാജസ്ഥാന്റെ നന്ദിനി ഗുപ്തയ്ക്ക്. ഡല്‍ഹിയുടെ ശ്രേയ പൂഞ്ചയാണ് ആദ്യ റണ്ണറപ്പ്. മണിപ്പൂരിലെ തൗനോജം സ്‌ത്രെല ലുവാങ്ങിനാണ് സെക്കന്‍ഡ് റണ്ണറപ്പ് കിരീടം. . 19കാരിയായ നന്ദി രാജസ്ഥാനിലെ കോട്ട സ്വദേശിയാണ്. ഈ വർഷ നടക്കുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് നന്ദിനി ഗുപ്തയായിരിക്കും.
30 മത്സരാത്ഥികളാണ് ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത്. ഡൽഹി ഉൾപ്പടെയുള്ള 29 സംസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് മത്സരാർത്ഥികൾ പങ്കെടുത്തു. കൂടാതെ കേന്ദ്ര ഭരണപ്രദേശങ്ങളിൽ നിന്നുള്ള ഒരു പ്രതിനിധിയും രാജ്യന്തര സൗന്ദര്യ മത്സരത്തിന്റെ ഭാഗമായി. ഫാഷൻ രംഗത്തെ പ്രമുഖരായ കാർത്തിക്ക് ആര്യൻ, അനന്യ പാണ്ഡെ, മുൻ മിസ് ഫെമിന കിരീടം ചൂടിയ സിനി ഷെട്ടി തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി.
ഫെമിന മിസ് ഇന്ത്യ വേൾഡായി തിരഞ്ഞെടുക്കപ്പെട്ട നന്ദിനിയുടെ മാതാപിതാക്കൾ രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ളവരാണ്. ഇന്ത്യയിലെ മത്സര പരിക്ഷാ പരിശീലന ഹബ്ബാണ് കോട്ട. എന്നാൽ പത്തൊമ്പതുകാരിയായ നന്ദിനി ബിസിനസ് മാനേജ്‌മെന്റ് ബിരുദധാരിണിയാണ്.
Story Highlights: Nandini Gupta wins Femina Miss India 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here