കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിലും റൂട്ടിലും അവ്യക്തത

കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിലും റൂട്ടിലും അവ്യക്തത തുടരുന്നു. ദക്ഷിണറെയിൽവേ ബോർഡിന് കൈമാറിയ ടൈംടേബിളുകളിൽ അന്തിമ തീരുമാനം ഇന്നുണ്ടായേയ്ക്കും. ( no clarity in vande bharat express time schedule )
ആദ്യ ഘട്ടത്തിൽ ക്കോഴിക്കോട് വരെ സർവീസ് നടത്തി തിരുവനന്തപുരത്ത് തിരിച്ചെത്തുന്നതാണ് പരിഗണിക്കുന്നത്. ട്രെയിനിന് കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. കൊച്ചുവേളി റെയിൽവേ യാർഡിലെത്തിച്ച വന്ദേഭാരത് എക്‌സ്പ്രസ് നിലവിൻ ആർപിഎഫ് കാവലിലാണ്. തിരുവനന്തപുരം റെയിൽവേ ഡിവിഷനിൻ നിന്ന് പരിശീലനത്തിനായി കൊച്ചുവേളിയിലേക്ക് നിയോഗിച്ചിട്ടുണ്ട്
ഏപ്രിൽ 14നാണ് വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിലെത്തിയത്. ഈ മാസം 22ന് ട്രയൽ റൺ നടക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൊൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ വന്ദേ ഭാരതിന് സ്റ്റോപ്പുണ്ടാകും. 16 കോച്ചുകളാകും എക്സ്പ്രസിനുണ്ടാവുക. മികച്ച വേഗതയും മുന്തിയ നിലവാരത്തിലുള്ള സൗകര്യങ്ങളുമാണ് വന്ദേ ഭാരത് എക്സ്പ്രസിനെ പ്രിയങ്കരമാക്കുന്നത്.
Story Highlights: no clarity in vande bharat express time schedule
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here