കേരള ബ്ലാസ്റ്റേഴ്‌സ് മുൻ ക്യാപ്റ്റൻ ജെസ്സെൽ കാർനീറോയെ സ്വന്തമാക്കാൻ ചിരവൈരികളായ ബെംഗളൂരു

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പ്രതിരോധ താരവും മുൻ ക്യാപ്റ്റനുമായ ജെസ്സെൽ കാർനീറോയെ സ്വന്തമാക്കാൻ ബെംഗളൂരു എഫ്‌സി ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. കേരളവുമായുള്ള താരത്തിന്റെ കരാർ അടുത്ത മാസത്തോടെ അവസാനിക്കും. താരത്തിന്റെ കരാർ നേടുന്നതിനുള്ള ശ്രമങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചിട്ടില്ല. അതിനാൽ തരാം ടീം വിടുമെന്ന ഉറപ്പായിരുന്നു. എന്നാൽ, ഫ്രീ ഏജന്റായി മായരുന്ന താരത്തെ തട്ടകത്തിലേക്ക് എത്തിക്കാൻ ബെംഗളൂരു എഫ്‌സി ശ്രമം നടത്തുന്നതായി ഖേൽനൗ റിപ്പോർട്ട് ചെയ്യുന്നു. പരുക്ക് മൂലം കേരള ബ്ലാസ്റ്റേഴ്സിനൊപ്പം താരം സൂപ്പർ കപ്പിൽ പങ്കെടുത്തിട്ടില്ല. Bengaluru FC to rope Kerala Blasters Jessel Carneiro
ഗോവൻ ക്ലബായ ഡെംപോ എഫ്‌സിയിലൂടെയാണ് ജെസ്സെൽ കാർനീറോ വളർന്നത്. ഇടക്ക് പുണെ എഫ്‌സിക്ക് വേണ്ടി വായ്പാടിസ്ഥാനത്തിൽ തരാം കളിച്ചിരുന്നു. 2019 ൽ ഗോവയെ സന്തോഷ് ട്രോഫി സെമി ഫൈനലിൽ എത്തിക്കാൻ ക്യാപ്റ്റൻ കൂടിയായിരുന്ന താരം പ്രധാന പങ്കു വഹിച്ചു. തുടർന്നാണ്, താരം കേരള ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ പെടുന്നത്. തുടർന്ന് ട്രാൻസ്ഫർ ഫീ നൽകി താരത്തെ ക്ലബ് സ്വന്തമാക്കി. ആദ്യ സീസണിൽ ലഭ്യമായ എല്ലാം മത്സരങ്ങളിലും മുഴുവൻ സമയവും കളിച്ച താരമായിരുന്നുന്നു ജെസ്സൽ. മികച്ച പ്രകടനം കാഴ്ച വെച്ച താരം ആരാധകർക്ക് പ്രിയപ്പെട്ടവനായി. 2020 – 21 സെർജിയോ സിഡൊഞ്ചക്ക് പരിക്കേറ്റതിനെ തുടർന്ന് താരം ടീം ക്യാപറ്റനുമായി.
Read Also: സൂപ്പർ കപ്പ്; ബംഗളൂരു എഫ്.സിയോട് സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് പുറത്ത്
ഇന്ത്യ സൂപ്പർ ലീഗിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ബെംഗളുരുവിന് കിരീടം നഷ്ടപ്പെട്ടത്. അതിന് പകരമായി, നിലവിൽ കേരളത്തിൽ നടക്കുന്ന സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് അടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് ജേതാക്കളായി ടീം സെമി ഫൈനലിലേക്ക് പ്രവേശിച്ചിട്ടുണ്ട്. ജംഷെഡ്പൂർ എഫ്‌സിയാണ് സെമിയിൽ എതിരാളികൾ.
Story Highlights: Bengaluru FC to rope Kerala Blasters Jessel Carneiro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here