Advertisement

ചിന്നസ്വാമിയിൽ ചെന്നൈ ബാറ്റിംഗ് പൂരം; ബാംഗ്ലൂരിന് 227 റൺസ് വിജയലക്ഷ്യം

April 17, 2023
Google News 2 minutes Read
Rahane and Conway

ടോസ് നേടിയ ബാംഗ്ലൂർ ആഗ്രഹിച്ചത് ചിന്ന സ്വാമിയിൽ തലയുടെ കൂട്ടത്തിന്റെ തലയെടുക്കൽ ആണെങ്കിൽ സംഭവിച്ചത് ചെന്നൈയുടെ ബാറ്റിംഗ് പൂരമാണ്. വിശ്വസ്തനായ ഓപണർ ഗെയ്ക്‌വാദിന് നിലയുറപ്പിക്കും മുൻപേ മൂന്ന് റൺസിന് നഷ്ടമായിട്ടും 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 226 റൺസ് നേടി ചെന്നൈ. പന്തെടുത്തവരെയെല്ലാം കണക്കിന് പ്രഹരിച്ച 45 പന്തിൽ 83 റൺസ് നേടിയ കോൺവെയും 27 പന്തിൽ 52 റൺസ് നേടിയ ശിവം ദുബെയും ചെന്നൈയെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചു. നാലോവറിൽ 30 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് എടുത്ത സിറാജ് മാത്രമാണ് ബാംഗ്ലൂർ നിരയിൽ അല്പമെങ്കിലും മികച്ച നിന്നത്. 20 പന്തിൽ 37 റൺസ് നേടിയ രഹാനെ ടി 20 തനിക്ക് വഴങ്ങുന്ന കാലിയാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. CSK score 226 against RCB IPL 2023

നാലോവറിൽ 62 റൺസ് വിട്ടുകൊടുത്ത വിജയകുമാർ വൈശാഖ് ബാംഗ്ലൂർ ബോളിങ്ങിലെ ദുരന്ത കാഴ്ചയായി. അവസാന ഓവറുകളിൽ ആഞ്ഞടിച്ച മോയിൻ അലി ( 9 പന്തിൽ 19 ) ചെന്നൈ സ്കോർ 200 കടത്തുന്നതിൽ അതിനിർണായക കാഴ്ചയായി. പത്തൊൻപതാം ഓവറിന്റെ അഞ്ചാം പന്തിൽ ക്രീസിലെത്തിയ ധോണി ആരാധകരുടെ ആവേശത്തിന് മാറ്റുകൂട്ടി. ഒരു ബോളിൽ നിന്ന് താരം ഒരു റൺ നേടി. മാക്സ്‌വെല്ലിന്റെ പന്തിൽ ജഡേജയുടെ വിക്കറ്റ് നഷ്ടപ്പെട്ടതിനെ തുടർന്നാണ് തലയുടെ രംഗപ്രവേശം.

ചിന്നസ്വാമിയിൽ ചെന്നൈ സൂപ്പർ കിങ്സിന് എതിരായ മത്സരത്തിൽ ബാംഗ്ലൂരിനായിരുന്നു ടോസ് ലഭിച്ചത്. ടോസ് നേടിയ ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡ്യു പ്ലെസിസ് ബോളിങ് തെരഞ്ഞെടുത്തു. ധാരാളം റണ്ണൊഴുകുന്ന ചിന്ന സ്വാമിയിൽ രണ്ടാം ഇന്നിഗ്‌സിൽ മത്സരം കൈപ്പിടിയിൽ ഒതുക്കാം എന്ന ലക്ഷ്യമാണ് ബാംഗ്ലൂരിനുള്ളത്. ബാംഗ്ലൂർ ടീമിൽ മാറ്റങ്ങൾ ഒന്നും തന്നെയില്ല.

Story Highlights: CSK score 226 against RCB IPL 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here