‘ഇതുവരെ വോട്ട് ചെയ്തത് ഇടതിന്, വന്ദേഭാരത് വേഗത്തിലോടിയാൽ വർഗീയ രാഷ്ട്രീയം നോക്കാതെ ബിജെപിക്ക് വോട്ട് ചെയ്യും’ ;ഹരീഷ് പേരടി

ഒരു കോൺഗ്രസ്സ് കുടുംബത്തിൽ ജനിച്ച താൻ വോട്ടവകാശം കിട്ടിയതു മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്തതെന്നും വന്ദേഭാരത് വേഗത്തിലോടിയാൽ വർഗീയ രാഷ്ട്രീയം നോക്കാതെ ബിജെപിക്ക് വോട്ട് ചെയ്യുമെന്നും നടൻ ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ( hareesh peradi fb post If Vande Bharat successful he will vote for BJP ).
Read Also: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിലും റൂട്ടിലും അവ്യക്തത
ആദ്യഘട്ടത്തിൽ മണിക്കൂറിൽ 110 കിലോമീറ്ററും ഭാവിയിൽ 130 കിലോമീറ്ററും വേഗതയിൽ വന്ദേ ഭാരത് ഓടിയാൽ ബിജെപിയുടെ വർഗ്ഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് താമര ചിഹ്‌നത്തിൽ വോട്ട് ചെയ്യുമെന്നും ഇല്ലെങ്കിൽ ബിജെപിക്കെതിരെ വിരൽ ചൂണ്ടുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇനിയും തന്റെ വോട്ട് നശിപ്പിക്കാൻ വയ്യ എന്നെഴുതിക്കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
എനിക്ക് 53 വയസ്സുകഴിഞ്ഞു …ഒരു കോൺഗ്രസ്സ് കുടുംബത്തിൽ ജനിച്ച ഞാൻ വോട്ടവകാശം കിട്ടിയതു മുതൽ ഇടതുപക്ഷത്തിനാണ് വോട്ട് ചെയ്യതത്..പക്ഷെ ഈ വാർത്തയിലെ വേഗത എന്റെ ജീവിതത്തിൽ വന്ദേഭാരത് തീവണ്ടിക്ക് സമ്മാനിക്കാൻ സാധിച്ചാൽ BJPയുടെ വർഗ്ഗീയ രാഷ്ട്രിയത്തെ മാറ്റി വെച്ച് ഞാൻ BJPയുടെ താമര ചിഹ്‌നത്തിൽ വോട്ട് ചെയ്യും…ഇല്ലെങ്കിൽ BJPക്കെതിരെ വിരൽ ചൂണ്ടുകയും ചെയ്യും…കാരണം ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം…ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ.
Story Highlights: hareesh peradi fb post If Vande Bharat successful he will vote for BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here