ലിവർപൂളിന് ഇന്ന് ലീഡ്സ് പരീക്ഷ; അഞ്ച് മത്സരങ്ങളിൽ വിജയമറിയാതെ ചെമ്പട
ഇംഗ്‌ളിഷ് പ്രീമിയർ ലീഗിൽ അഞ്ച് മത്സരങ്ങളിൽ ഒരു വിജയം പോലും നേടാനാകാതെ കിതക്കുന്ന ലിവർപൂൾ ഇന്ന് ലീഡ്സ് യൂണൈറ്റഡിനെതിരെ ഇറങ്ങുന്നു. ലീഡ്സ് യുണൈറ്റഡിന്റെ ഹോം മൈദാനമായ എലാൻഡ് റോഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30നാണ് മത്സരം. പ്രീമിയർ ലീഗ് ടേബിളിൽ തരം താഴ്ത്തൽ ഭീഷണിയുടെ അരികിലാണ് ലീഡ്സ് യുണൈറ്റഡ്. കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാ ക്രിസ്റ്റൽ പാലസ് ലീഡ്സിനെ തോൽപ്പിച്ചത്. ചാമ്പ്യൻസ് ലീഗ് യോഗ്യതയിൽ നിന്ന് വളരെ ദൂരെയാണ് ലിവർപൂൾ നിൽക്കുന്നത്. അതിനാൽ, യൂറോപ്പ ലീഗ് അടക്കമുള്ള ഏതെങ്കിലും യൂറോപ്യൻ ടൂർണ്ണമെന്റിലേക്ക് യോഗ്യത നേടുക എന്ന ലക്ഷ്യമായിരിക്കും ടീമിന് ഉണ്ടാകുക. Liverpool vs Leeds United EPL
കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും വിജയം നേടാനാകാതെ വലയുന്ന ലിവർപൂളിന് വിജയപാതയിലേക്ക് അടുക്കാനുള്ള സുവർണാവസരമാണ് ഇന്നത്തെ മത്സരം. വളരെ മോശം ഫോമിലൂടെയാണ് ലീഡ്സ് യുണൈറ്റഡ് കടന്നു പോകുന്നത്. അമേരിക്കൻ പരിശീലകൻ ജെസെ മാർഷിനെ ഫെബ്രുവരിയിൽ ക്ലബ് പുറത്താക്കിയിരുന്നു. തുടർന്ന്, സ്പാനിഷ് പരിശീലകൻ ചാവി ഗാർഷ്യ പരിശീലക സ്ഥാനം ഏറ്റെടുത്തു. എങ്കിലും ഒട്ടും സ്ഥിരതയില്ലാത്ത പ്രകടനമാണ് ലീഡ്സ് നടത്തുന്നത്. അതിനാൽ തന്നെ ലീഡ്‌സിന്റെ മോശം ഫോം ഉപയോഗപ്പെടുത്തുക എന്ന നീക്കം ലിവർപൂളിൽ നിന്നുണ്ടാകണം.
Read Also: വെസ്റ്റ് ഹാമിനെതിരെ സമനില; പ്രീമിയർ ലീഗിൽ പടിക്കൽ കലമുടച്ച് ആഴ്സണൽ
ആറു മാസത്തോളം പരുക്കിന്റെ പിടിയിലായിരുന്ന ലൂയിസ് ഡയസ് ലിവർപൂൾ സ്‌ക്വാഡിലേക്ക് തിരികെയെത്തിയിട്ടുണ്ട്. കൂടാതെ, കോനാട്ടയും അലിസണും ഇന്നത്തെ മത്സരം കളിക്കാനും സാധ്യതയുണ്ട്. ലീഡ്‌സിന് പുതിയ പരുക്കുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. 44 ദിവസങ്ങൾക്ക് ശേഷം ഇന്ന് ഒരു ജയം നേടാനാകുമെന്ന പ്രതീക്ഷയാണ് ചെമ്പടക്ക് ഉള്ളത്.
Story Highlights: Liverpool vs Leeds United EPL
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here