രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെ പത്രക്കുറിപ്പ് ഇറക്കിയാണോ ലോകായുക്ത സംസാരിക്കേണ്ടത്?; അസാധാരണ നടപടിയെന്ന് ആര്‍. എസ് ശശികുമാര്‍

പത്രക്കുറിപ്പിറക്കി വിശദീകരണം നടത്തിയ ലോകായുക്തയുടെ നടപടി അസാധാരണമെന്ന് പരാതിക്കാരന്‍ ആര്‍ എസ് ശശികുമാര്‍. ലോകായുക്ത ജഡ്ജി സംസാരിക്കേണ്ടത് വിധിന്യായങ്ങളിലൂടെയാണെന്നാണ് വിമര്‍ശനം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രസ്താവന നടത്തുന്നത് പോലെയാണോ ലോകായുക്ത നടത്തേണ്ടതെന്ന് ആര്‍ എസ് ശശികുമാര്‍ കുറ്റപ്പെടുത്തി.(R S Sasikumar criticize action of Lokayukta who issued press release)
ലോകായുക്തയുടെ സംസ്‌കാരവും ഔചിത്യവും നേരത്തെ മനസിലാക്കിയതാണെന്നും ലോകായുക്ത തരംതാഴുന്നുവെന്നും ആര്‍ എസ് ശശികുമാര്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു. ജനങ്ങളെ സത്യം ബോധ്യപ്പെടുത്തുന്നതില്‍ ലോകായുക്ത പരാജയപ്പെട്ടുവെന്നും വിമര്‍ശനമുയര്‍ന്നു. നീതിന്യായ കോടതിയായ ലോകായുക്ത പത്രകുറിപ്പ് ഇറക്കുന്നത് തന്നെ വിചിത്രമായ നടപടിയാണ്. ഇത്തരത്തില്‍ ലോകായുക്ത തരംതാഴുന്നത് സങ്കടകരമാണെന്നും ആര്‍ എസ് ശശികുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗ കേസുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലാണ് ലോകായുക്ത പത്രക്കുറിപ്പിലൂടെ വിശദീകരണമിറക്കിയത്. പരാതിക്കാരനെതിരായ പേപ്പട്ടി പ്രയോഗം കുപ്രചരണമാണ്. പരാതിക്കാരും സുഹൃത്തുക്കളും ലോകായുക്തയെ അവഹേളിച്ചു. ഉദാഹരണം പറയുക മാത്രമാണ് ചെയ്തത്. പരാതിക്കാരന്റെ സുഹൃത്തുക്കളും മാധ്യമങ്ങളും ചേര്‍ന്ന് ആ തൊപ്പി അദ്ദേഹത്തിന്റെ ശിരസ്സില്‍ അണിയിച്ചതാണെന്നും കക്ഷികളുടെ ആഗ്രഹവും താല്‍പര്യവും അനുസരിച്ച് ഉത്തരവിടാന്‍ ലോകായുക്തയെ കിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.
അസാധാരണ വാര്‍ത്താകുറിപ്പിറക്കിയാണ് ലോകായുക്ത വിവാദങ്ങള്‍ക്ക് മറുപടി നല്‍കിയത്. നാല് പേജുള്ള വാര്‍ത്താകുറിപ്പില്‍ എന്തുകൊണ്ട് ഭിന്നവിധി എന്ന് ലോകായുക്ത വിശദീകരിക്കുന്നു. രണ്ടംഗ ബെഞ്ചിലെ ജഡ്ജിമാര്‍ പ്രത്യേക വിധി ന്യായങ്ങള്‍ എഴുതിയില്ലെന്ന ആക്ഷേപത്തില്‍ കഴമ്പില്ല.
മന്ത്രിസഭാ തീരുമാനം ലോകായുക്തയുടെ പരിധിയില്‍ വരില്ലെന്ന എതിര്‍കക്ഷികളുടെ വാദം പരിഗണിക്കരുതെന്ന ഹര്‍ജിക്കാരന്റെ ആവശ്യം അസംബന്ധമാണെന്നും ലോകായുക്ത വ്യക്തമാക്കി.
ഹര്‍ജി മൂന്നംഗ ബഞ്ചിന് വിട്ട വിധിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതില്‍ അസ്വഭാവികതയില്ലെന്നും പത്രകുറിപ്പില്‍ വിശദീകരിച്ചു. മുഖ്യമന്ത്രി ഔദ്യോഗികമായി സംഘടിപ്പിച്ച സത്കാരത്തിലാണ് പങ്കെടുത്തത്. പിണറായി വിജയനുമായി സ്വകാര്യ സംഭാഷണം നടത്തിയെന്ന പ്രചരണം പച്ചക്കള്ളമാണ്.
Read Also: രാഷ്ട്രീയപാർട്ടികളുടെ ആഭ്യന്തര കാര്യങ്ങളിൽ അന്വേഷണം നടത്താൻ ലോകായുക്തയ്ക്ക് അധികാരമില്ല; ഹൈക്കോടതി
പരാതിക്കാരന്‍ ആര്‍.എസ്. ശശികുമാറിനെ പേപ്പട്ടി എന്ന് വിളിച്ചിട്ടില്ലെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. വിവേകപൂര്‍ണമായ നിലപാട് എടുക്കുന്നുവെന്ന് വിശദീകരിക്കാന്‍ ഉദാഹരണം ചൂണ്ടിക്കാട്ടുകയാണുണ്ടായത്. പരാതിക്കാരന്റെ സുഹുത്തുക്കളും മാധ്യമങ്ങളും ചില രാഷ്ട്രീയ നേതാക്കളുമാണ് ആ തൊപ്പി ആര്‍.എസ്.ശശികുമാറിന്റെ തലയില്‍ വെച്ചുകൊടുത്തതെന്നും ലോകായുക്ത കുറ്റപ്പെടുത്തി.
Story Highlights: R S Sasikumar criticize action of Lokayukta who issued press release
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here