ഉത്തർ പ്രദേശിൽ ബിരുദ വിദ്യാർത്ഥിനിയെ നടുറോഡിൽ വെടിവച്ചു കൊലപ്പെടുത്തി

ഉത്തർ പ്രദേശിൽ വീണ്ടും വെടിവെപ്പ്. ബിരുദ വിദ്യാർത്ഥിനിയെ നടുറോഡിൽ വെടിവച്ചു കൊലപ്പെടുത്തി. റോഷ്‌നി അഹിർവാർ എന്ന 21 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്. രാംലക്കൻ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട റോഷ്‌നി. അസൈൻമെന്റുകൾ സമർപ്പിക്കാനായി കോളജിൽ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. ( uttar pradesh student shot dead )
ജലൗണിലെ കോഡ്ര മോഡിൽ ആണ് സംഭവം. ബൈക്കിൽ എത്തിയ രണ്ടു യുവാക്കളാണ് പെൺകുട്ടിയെ വെടിവച്ചത് എന്ന് ദൃക്‌സാക്ഷികൾ അറിയിച്ചു. സംഭവ ശേഷം തോക്ക് ഉപേക്ഷിച്ച് ആക്രമികൾ രക്ഷപ്പെട്ടു. എസ്പി അടക്കം ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
രക്ഷപ്പെട്ട പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു. അതീക്ക് അഹമ്മദിന്റെ കൊലപാതകത്തെ തുടർന്ന് സംസ്ഥാനത്തെ 75 ജില്ലകളിലും നിരോധനാജ്ഞ നിലനിൽക്കെയാണ് പെൺകുട്ടിയെ ആക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയത്.
Story Highlights: uttar pradesh student shot dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here