‘ലോറൻസ് ബിഷ്ണോയിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു’; അതീഖ് അഹമ്മദ് കൊലപാതകം ആസൂത്രണം ചെയ്തത് സണ്ണി സിംഗ്

അതീഖ് അഹമ്മദ് കൊലപാതകം ആസൂത്രണം ചെയ്തത് സണ്ണി സിംഗെന്ന് റിപ്പോർട്ട്. ലോറൻസ് ബിഷ്ണോയിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സണ്ണി സിംഗ് കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം പറയുന്നു. ലോറൻസ് ബിഷ്ണോയുടെ അഭിമുഖങ്ങൾ കൊലയെ സ്വാധീനിച്ചു. കേസിൽ മറ്റ് ഗുണ്ടാ സംഘങ്ങൾക്കുള്ള പങ്കും ുൊലീസ് അന്വേഷിക്കുന്നുണ്ട്. ( Atiq Ahmed shooters were fans of Lawrence Bishnoi )
അതീഖ് അഹമ്മദിനും സഹോദരൻ അഷ്‌റഫിനും 13 വെടിയുണ്ടകൾ ഏറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് .തലയിലും കഴുത്തിലുമായി അതീഖിന്റെ ശരീരത്തിൽ നിന്ന് 9 വെടിയുണ്ടകൾ കണ്ടെത്തി.അതീഖ് അഹമ്മദിന്റെ കൊലയ്ക്ക് പിന്നാലെ ഉത്തർപ്രദേശിലെ ഏറ്റുമുട്ടൽ കൊലകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു
ഇന്നലെ അതീഖ് അഹമ്മദിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അഞ്ചംഗ ഡോക്ടർമാരാണ് അതീഖ് അഹമ്മദിന്റെയും സഹോദരൻ അഷറഫിന്റെയും പോസ്റ്റ്‌മോർട്ടം നടത്തിയത്. 22 സെക്കൻഡിനിടെ നടത്തിയ 17 റൗണ്ട് വെടിവയ്പ്പിൽ 13 വെടിയുണ്ടകളാണ് ഇരുവരുടെയും ശരീരത്തിൽ നിന്ന് കണ്ടെത്തിയത്. അതീഖിന് തലയിലാണ് ഒരു വെടിയേറ്റത്. മറ്റ് 8 എണ്ണം കഴുത്തിലും നെഞ്ചിലും പുറത്തുമാണ് ഏറ്റിരിക്കുന്നതെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. അതീഖിന്റെ സഹോദരൻ അഷ്റഫിന്റെ ശരീരത്തിൽനിന്ന് 5 വെടിയുണ്ടകളാണ് പുറത്തെടുത്തത്. അഷ്റഫിന്റെ മുഖത്തും പുറത്തുമാണ് വെടിയേറ്റത്. പിടിയിലായ മൂന്ന പേരുടെ ഗുണ്ടാ , മാഫിയാ ബന്ധങ്ങൾ സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രതികളെ നൈനിയിൽ നിന്ന് പ്രതാപ്ഗഡ് ജയിലിലേക്ക് മാറ്റി.
Story Highlights: Atiq Ahmed shooters were fans of Lawrence Bishnoi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here