അക്ഷയ തൃതീയ; അറിയാം ചരിത്രവും പ്രത്യേകതയും

അക്ഷയ തൃതീയയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമേ ശേഷിക്കുന്നുള്ളൂ. ഒരു തരി പൊന്നെങ്കിലും ഈ ദിവസം വാങ്ങിക്കാത്ത മലയാളികള്‍ തന്നെ കുറവാണ്. വിവാഹങ്ങള്‍, സ്വര്‍ണമോ മറ്റ് വിലയേറിയ നിക്ഷേപങ്ങളോ നടത്തുന്നതിന്, പുതിയ തുടക്കങ്ങള്‍ കുറിക്കുന്നതിനൊക്കെയുള്ള ശുഭദിനമായി ഈ അക്ഷയ തൃതീയ ദിവസത്തെ ആളുകള്‍ കാണുന്നു. ജ്വല്ലറികളിലൊക്കെ വലിയ തിരക്കാണ് അക്ഷയ തൃതീയ ദിവസത്തില്‍ അനുഭവപ്പെടാറുള്ളത്. ഇതുപ്രമാണിച്ച് ജ്വല്ലറികള്‍ വലിയ വലിയ ഓഫറുകള്‍ അടക്കം നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാറുമുണ്ട്. തിരക്ക് കാരണം കുറച്ച് വര്‍ഷങ്ങളായി അക്ഷയ തൃതീയ ദിനത്തില്‍ തന്നെ സ്വര്‍ണം വാങ്ങാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന സംവിധാനവും ജ്വല്ലറികള്‍ ഒരുക്കി നല്‍കുന്നുണ്ട്.( History and importance of Akshaya Tritiya)
എന്താണ് അക്ഷയ തൃതീയ? എന്താണ് ഈ ദിവസത്തിന്റെ ചരിത്രപരമായ പ്രത്യേകത?
സമ്പത്ത്, സമൃദ്ധി, സന്തോഷം, പ്രതീക്ഷ എന്നിവ ഒരിക്കലും കുറയാത്തത് എന്നാണ് അക്ഷയ തൃതീയ കൊണ്ട് അര്‍ത്ഥമാക്കുന്നത്. വൈശാഖ മാസത്തിലെ ചാന്ദ്രദിനത്തിലാണ് ഈ ദിവസം ഉത്സവമായി ആഘോഷിക്കുന്നത്. അക്ഷയ തൃതീയ രോഹിണി നാളില്‍ വന്നാല്‍, ഈ ദിനം കൂടുതല്‍ ഐശ്വര്യമാകുമെന്നാണ് വിശ്വാസം. ഈ ദിവസം നല്ല കാര്യങ്ങള്‍ക്ക് വേണ്ടിയുള്ള ഉപവാസം, ദാനദര്‍മം എന്നിവയും വിശ്വാസികള്‍ പിന്തുടരാറുണ്ട്.
വിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ ജന്മദിനമാണ് അക്ഷയതൃതീയ എന്നും വിശ്വാസമുണ്ട്. ജൈനമതത്തിലാകട്ടെ, തീര്‍ത്ഥങ്കരനെ അനുസ്മരിക്കുന്നതാണ് അക്ഷയ തൃതീയ. ചില ജൈനമത വിശ്വാസികള്‍ ഈ ഉത്സവത്തെ വര്‍ഷി തപ എന്നും വിശേഷിപ്പിക്കാറുണ്ട്.
Read Also: ഇത്തവണത്തെ ശവ്വാൽ ചന്ദ്രികയ്ക്ക് ഒരു പ്രത്യേകത ഉണ്ട്; ആകാശത്ത് തെളിയുക അപൂർവ പ്രതിഭാസം
അക്ഷയ തൃതീയ നാളില്‍ വ്യാസ മുനി, ഗണപതിക്ക് മഹാഭാരതം പാരായണം ചെയ്തുകൊടുത്തെന്നും ഈ ദിവസമാണ് ഗംഗ ഭൂമിയിലേക്ക് ഇറങ്ങി വന്നതെന്നും മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്.
Story Highlights: History and importance of Akshaya Tritiya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here