മുഖ്യമന്ത്രിമാരല്ല ജഡ്ജിമാരെ നിയമിക്കുന്നത്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ലോകായുക്ത
വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. സര്‍വീസില്‍ തുടരുന്നതിനെതിരായ വിമര്‍ശനങ്ങളോട് സഹതാപം മാത്രമാണ് തോന്നുന്നതെന്നാണ് സിറിയക് ജോസഫിന്റെ വിമര്‍ശനം. മുഖ്യമന്ത്രിയല്ല ജഡ്ജിമാരെ നിയമിക്കുന്നത് എന്ന് പലരും മറന്നുപോകുന്നെന്നും ലോകായുക്ത ജസ്റ്റിസ് കുറ്റപ്പെടുത്തി.
12 വര്‍ഷം ഹൈക്കോടതി ജഡ്ജിയായിരുന്നത് പല മുഖ്യമന്ത്രിമാരുടെ കാലത്താണ്. നരേന്ദ്രമോദിയും മന്‍മോഹന്‍ സിങും ഒരുപോലെ അംഗീകരിച്ചത് തനിക്കെന്തോ ഗുണമുള്ളതിനാലാണെന്നും സിറിയക് ജോസഫ് പറഞ്ഞു. വിവിധ മുഖ്യമന്ത്രിമാര്‍ ഭരിച്ചപ്പോഴാണ് താന്‍ ഗവണ്‍മെന്റ് പ്ലീഡറായി പ്രവര്‍ത്തിച്ചത്. തന്നെ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗമായി നിയമിച്ചത് മന്‍മോഹന്‍ സിംഗാണ്. മനുഷ്യാവകാശ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാന്‍ ആക്കിയത് നരേന്ദ്രമോദിയാണ്. എഴുപതാം വയസിലാണ് ലോകായുക്ത ആയത്. ഇത് പിണറായി വിജയന്റെ കാലത്താണ്. തന്റെ സര്‍വീസ് ജീവിതത്തെ കുറിച്ച് വിമര്‍ശനം നടത്തുന്നവരോട് സഹതാപമാണെന്നും ലോകായുക്ത വ്യക്തമാക്കി.
Story Highlights: Judges are not appointed by Chief Ministers Lokayukta Justice Cyriac Joseph
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here