താനെയിലെ മാളിൽ വൻ തീപിടിത്തം

മഹാരാഷ്ട്രയിലെ താനെയിലുള്ള സിനി വണ്ടർ മാളിന് സമീപം വൻ തീപിടുത്തം. താനെയിലെ ഓറിയോൺ ബിസിനസ് പാർക്കിന്റെ പാർക്കിങ്ങിലാണ് തീപിടിത്തമുണ്ടായത്. ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി, തീയണക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. രാത്രി 8.37ഓടെയാണ് തീപിടിത്തമുണ്ടായതെന്നാണ് അറിയുന്നത്. തീപിടിത്തത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. (Major fire breaks out in commercial complex in Thane)
പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തിരുന്ന കാറുകളെല്ലാം കത്തിനശിച്ചു. തീപിടിത്തത്തിൽ ഒരു സിഎൻജി കാറും പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുണ്ട്. തീപിടിത്തത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് താനെ മുനിസിപ്പൽ കോർപ്പറേഷന്റെ റീജണൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് സെൽ മേധാവി അവിനാഷ് സാവന്ത് പറഞ്ഞു.
മാളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Highlights: Major fire breaks out in commercial complex in Thane
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here