Advertisement

ദേശീയ തലത്തില്‍ പ്രതിപക്ഷത്തിന് തിരിച്ചടി?; മഹാരാഷ്ട്രയില്‍ എന്‍സിപി ബിജെപിയിലേക്കെന്ന് സൂചന

April 18, 2023
3 minutes Read
Possibility of NCP leader Ajit Pawar join in BJP

വീണ്ടും രാഷ്ട്രീയ സഖ്യങ്ങള്‍ മാറാനുള്ള സാധ്യതയുമായി മഹാരാഷ്ട്ര രാഷ്ട്രീയം. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് അജിത് കുമാര്‍ ബിജെപിയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്കിടെ വാര്‍ത്തകളെ തള്ളി പവാര്‍ തന്നെ രംഗത്തെത്തി. ചൊവ്വാഴ്ച എംഎല്‍എമാരുടെ യോഗം വിളിച്ചെന്ന റിപ്പോര്‍ട്ട് തെറ്റാണെന്നും ഇന്ന് തന്നെ മുംബൈയിലെത്തുമെന്നും പവാര്‍ വ്യക്തമാക്കി.(Possibility of NCP leader Ajit Pawar join in BJP)

എംഎല്‍എമാരെയോ ഉദ്യോഗസ്ഥരെയോ ഞാന്‍ വിളിച്ചിട്ടില്ല. മാധ്യമങ്ങളില്‍ വരുന്ന അത്തരം വാര്‍ത്തകളൊക്കെ തെറ്റാണ് എന്നും എന്‍സിപി നേതാവ് സ്ഥിരീകരിച്ചു. പവാര്‍ ബിജെപിയിലേക്ക് പോകാനുള്ള സാധ്യതയെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പട്ടീലും തള്ളി. അജിത് പവാര്‍ ബിജെപിയില്‍ ചേരുമെന്ന് താന്‍ കരുതുന്നില്ല. അത്തരം റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

53എംഎല്‍എമാരില്‍ 40 പേര്‍ ഒപ്പമുണ്ടെന്നാണ് പവാര്‍ പക്ഷത്തിന്റെ അവകാശ വാദം. ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകളെ ശരദ് പവാറും തള്ളി. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി അജിത് പവാര്‍ ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read Also: കർണാടകയിൽ മുസ്ലിം സമുദായത്തിന്റെ സംവരണം റദ്ദാക്കാനുള്ള തീരുമാനത്തിനെതിരായ ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

അതേസമയം എന്‍സിപിയിലെ ഒരു വിഭാഗം തങ്ങള്‍ക്കൊപ്പം ചേരുമെന്ന അഭ്യൂഹങ്ങളോട് ഫ്ഡനാവിസോ ബിജെപി നേതൃത്വമോ പ്രതികരിച്ചിട്ടില്ല. ഏപ്രില്‍ 11ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധഝവ് താക്കറെയുമായി ശരദ് പവാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ബിജെപിയിലേക്ക് പോകാനുള്ള നീക്കമായിരുന്നു ചര്‍ച്ച.

Story Highlights: Possibility of NCP leader Ajit Pawar join in BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top