വന്ദേ ഭാരതിൻ്റെ രണ്ടാമത്തെ ട്രയൽ റൺ നാളെ; ഓട്ടം കാസർഗോഡ് വരെ

വന്ദേ ഭാരത് എക്സ്പ്രസിൻ്റെ രണ്ടാമത്തെ ട്രയൽ റൺ നാളെ നടക്കും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയാകും ട്രയൽ റൺ. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.10 ന് ട്രെയിൻ പുറപ്പെടും. ഇന്നലെ നടന്ന ആദ്യ ട്രയൽ റണിൽ കണ്ണൂർ വരെയാണ് ട്രെയിൻ സഞ്ചരിച്ചത്. സർവീസ് കാസർഗോഡ് വരെ നീട്ടിയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അല്പ സമയം മുൻപ് അറിയിച്ചിരുന്നു. നിരവധി പേരുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ട്രെയിൻ്റെ ഫ്ലാഗ് ഓഫ് ചൊവ്വാഴ്ച നടക്കുമെന്നും മന്ത്രി അറിയിച്ചു. (vande bharat trial tomorow)
മണിക്കൂറിൽ 70 മുതൽ 110 കിലോമീറ്റർ വരെ വിവിധ മേഖലകളിൽ വേഗത വർധിപ്പിക്കും. വേഗം കൂട്ടാൻ ട്രാക്കുകൾ പരിഷ്കരിക്കും. ഫേസ് 1 ഒന്നര വർഷത്തിനകം പൂർത്തിയാക്കും. വേഗത കൂട്ടാൻ ട്രാക്കുകൾ പരിഷ്കരിക്കും. രണ്ടാംഘട്ടത്തിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗത ലഭിക്കും. 2-3 വർഷം കൊണ്ട് ഇത് പൂർത്തിയാക്കും. സിഗ്നലിംഗ് സംവിധാനം പരിഷ്കരിക്കുകയും വളവുകൾ നികത്തുകയും വേണം. അതിനായി ഭൂമി ഏറ്റെടുക്കും. സിൽവർ ലൈൻ അടഞ്ഞ അധ്യായമല്ലെന്നും ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിനായി പ്രത്യേക വാർത്താസമ്മേളനം നടത്താമെന്നും അദ്ദേഹം പറഞ്ഞു.
വന്ദേഭാരത് എക്‌സ്പ്രസ് വൈകിയതിനെ തുടർന്ന് റെയിൽവേ ചീഫ് കൺട്രോളറെ സസ്‌പെൻഡ് ചെയ്ത നടപടി റെയിൽവെ പിൻവലിച്ചു. കഴിഞ്ഞ ദിവസം പിറവത്ത്, വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നൽ നൽകിയതിനാൽ ട്രയൽ റണ്ണിനിടെ വന്ദേഭാരത് രണ്ട് മിനിറ്റ് വൈകിയിരുന്നു. തുടർന്നാണ് റെയിൽവെ ട്രാഫിക് സെക്ഷനിലെ തിരുവനന്തപുരം ഡിവിഷനിലെ ചീഫ് കൺട്രോളറെ സസ്‌പെൻഡ് ചെയ്ത് ഉത്തരവിറങ്ങിയത്. തുടർന്ന് വിഷയത്തിൽ അന്വേഷണത്തിനും തീരുമാനമുണ്ടായിരുന്നു.
Read Also: വന്ദേഭാരത് 2 മിനിറ്റ് വൈകി; റെയിൽവേ ചീഫ് കൺട്രോളറുടെ സസ്പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം ഡിവിഷനിലെ ട്രാഫിക് സെക്ഷനിലെ ചീഫ് കൺട്രോളർ ബി എൽ കുമാറിനെതിരെയാണ് സസ്‌പെൻഷൻ നടപടി. ട്രയൽ റൺ എന്നത് കൃത്യമായ സമയം രേഖപ്പെടുത്താനുള്ള ശ്രമമാണ്. അതിനാൽ മാർഗനിർദേശങ്ങൾ പാലിക്കാതെയാണ് ബി എൽ കുമാർ പ്രവർത്തിച്ചതെന്നാണ് സസ്പെൻഷൻ ഓർഡറിലുള്ളത്. എന്നാൽ, സസ്പെന്ഷന് പിൻവലിക്കുന്നു എന്നാണ് റെയിൽവെ അറിയിക്കുന്നത്.
Story Highlights: vande bharat express 2nd trial run tomorow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here