അർജുൻ തെണ്ടുൽക്കറിൻ്റെ കന്നി ഐപിഎൽ വിക്കറ്റ് നേട്ടം ആഘോഷിച്ച് മുംബൈ ഇന്ത്യൻസ്

അർജുൻ തെണ്ടുൽക്കറിൻ്റെ ആദ്യ ഐപിഎൽ വിക്കറ്റ് നേട്ടം ആഘോഷിച്ച് മുംബൈ ഇന്ത്യൻസ്. മത്സരത്തിനു ശേഷം അർജുൻ്റെ ഈ നേട്ടം കേക്ക് മുറിച്ചാണ് ടീം അംഗങ്ങൾ ആഘോഷിച്ചത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഇന്നലെ നടന്ന മത്സരത്തിലാണ് അർജുൻ തൻ്റെ ആദ്യ വിക്കറ്റ് നേടിയത്. സൺറൈസേഴ്സിൻ്റെ അവസാന വിക്കറ്റായ ഭുവനേശ്വർ കുമാറിനെ രോഹിത് ശർമയുടെ കൈകളിലെത്തിച്ചാണ് താരത്തിൻ്റെ കന്നി വിക്കറ്റ് നേട്ടം.
𝗪𝗪𝗪.3consecutivewins-dot-com 👉 https://t.co/gvV39o4b0i
— Mumbai Indians (@mipaltan) April 19, 2023
Download the MI app to watch today's full dose of #MIDaily 🙌#OneFamily #MumbaiMeriJaan #SRHvMI #MumbaiIndians #TATAIPL #IPL2023 MI TV pic.twitter.com/ZKbOoE7uXZ
മത്സരത്തിൽ 2.5 ഓവർ പന്തെറിഞ്ഞ അർജുൻ 18 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. പവർ പ്ലേയിൽ രണ്ട് ഓവർ എറിഞ്ഞ താരം പിന്നീട് അവസാന ഓവറിലാണ് രണ്ടാം സ്പെല്ലിനായി എത്തിയത്. 20 റൺസ് ആണ് ഓവറിൽ പ്രതിരോധിക്കേണ്ടിയിരുന്നത്. ഓവറിൽ വെറും നാല് റൺസ് മാത്രമേ അർജുൻ വിട്ടുനൽകിയുള്ളൂ.
Story Highlights: arjun tendulkar ipl wicket celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here