ഇൻകാസ് അൽഐൻ സംസ്ഥാന കമ്മിറ്റി ഗ്രാൻഡ് സംഗമം സംഘടിപ്പിച്ചു
നാനാത്വത്തിൽ ഏകത്വമെന്നത് വാക്കുകളിലല്ലാതെ പ്രവർത്തിയിലൂടെ കാണിച്ച്, മതേതരത്വം ഊട്ടിയുറപ്പിച്ച് സ്നേഹവിരുന്നൊരുക്കി അൽ ഐനിലെ കോൺഗ്രസ്സുകാർ. അൽ ഐനിലെ ഇന്ത്യൻ സമൂഹത്തിനാകമാനം മാതൃകയായി ഇൻകാസ് അൽ ഐൻ സംസ്ഥാന കമ്മിറ്റിയൊരുക്കിയ ഗ്രാൻഡ് ഇഫ്താർ സംഗമം. ഇന്ത്യൻ സോഷ്യൽ സെന്ററിൽ വച്ച് നടത്തി. Iftar Meet organised by INCAS at Al Ain
Read Also: അൽകോബറിലെ മാട്ടുൽ മൻശഇൻറ്റെയും മലപ്പുറം മഅദിൻന്റെയും സംയുക്താഭിമുഖ്യത്തിൽ ഇഫ്താർ മീറ്റ്
ആക്ടിങ് പ്രസിഡന്റ് മുസ്തഫ വട്ടേപ്പറമ്പിൽ അധ്യക്ഷനായി. ഇൻകാസ് നേതാക്കളായ സലീം വെഞ്ഞാറമൂട്, സന്തോഷ് പയ്യന്നൂർ, അലി മോൻ, തുടങ്ങിയവർ നേതൃത്വം നൽകി. മറ്റ് നിരവധി സംഘടനകളുടെ പ്രമുഖർ പങ്കെടുത്തു. ആയിരത്തോളം പേർ ഇഫ്താർ വിരുന്നിൽ സംബന്ധിച്ചു.
Story Highlights: Iftar Meet organised by INCAS at Al Ain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here