വയനാട്ടിലെ കാടുകളിൽ മാവോ വാദികൾ; നിരീക്ഷണം ശക്തമാക്കി പൊലീസ് സ്‌ക്വാഡ്

മാവോയിസ്റ്റ് ഓപ്പറേഷൻ ശക്തമാക്കി കേരളം. വയനാട്ടിലെ കാടുകളിൽ നിരീക്ഷണം ശക്തമാക്കി പൊലീസ് സ്‌ക്വാഡ്. വയനാട്ടിലെ സംസ്ഥാന അതിർത്തികളിൽ എല്ലാം പൊലീസ് ചെക് പോസ്റ്റ് ആരംഭിക്കുന്നു. കർണാടക, തമിഴ് നാട് അതിർത്തികൾ പുതിയ 3 ചെക് പോസ്റ്റ് കേരളാ പോലീസ് ആരംഭിക്കുന്നു. മാവോ വാദികളുടെ അറസ്റ്റും സറണ്ടർ പാക്കജും കാര്യക്ഷമമാക്കാനാണ് കേരള പോലീസ് തീരുമാനിച്ചിരുക്കുന്നത്.
വയനാട്ടിലെ കാടുകളിൽ കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നുമുള്ള മാവോ ഒളി പോരാളികൾ ഉണ്ടെന്ന് വയനാട് എസ് പി ട്വന്റിഫോറിനോട് പറഞ്ഞു. എത്രപേർ ഉണ്ട് എന്നത് പുറത്ത് വിടാൻ ആകില്ലെന്നും ജില്ലാ പൊലീസ് മേധാവി ആർ ആനന്ദ് പറഞ്ഞു. മാവോ വാദികൾക്ക് കീഴടങ്ങിയാൽ പുനരധിവാസത്തിന് വിപുലമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. അതേസമയം വയനാട് ആറളം കാടുകളിലെ മാവോ സാനിധ്യം കുറയുകയാണെന്നാണ് റിപ്പോർട്ട്.
Story Highlights: Maoist presence wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here