Advertisement

അതൃപ്തി പരസ്യമാക്കി മന്ത്രി; മിൽമ റിച്ച് പാലിൻ്റെ വില വർധന പിൻവലിച്ചു

April 19, 2023
Google News 2 minutes Read
Milma milk

സർക്കാരിനെ അറിയിക്കാതെ പാൽ വില വർധിപ്പിക്കാനുള്ള മിൽമയുടെ തീരുമാനത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. തുടർന്ന്, മിൽമ റിച്ച് പാലിന്റെ വില വർദ്ധനവ് പിൻവലിച്ചു. മിൽമ സ്മാർട്ട് പാലിന്റെ വിലവർധന നിലനിർത്തുമെന്നും അവർ അറിയിച്ചു. മിൽമക്ക് വില നിശ്ചയിക്കാനുള്ള അധികാരമുണ്ട്. എന്നാൽ, മിൽമ സർക്കാരിന് കീഴിലുള്ള സ്ഥാപനമാണ്. അതിനാൽ, വിലവർദ്ധനവ് നടപ്പാക്കാനുള്ള തീരുമാനം അറിയിക്കണമായിരുന്നു എന്ന് മന്ത്രി പറഞ്ഞു. Milma rich milk price hike withdrawn

ഇന്ന് മിൽമ എംഡിയുടെയും മേഖല മേധാവിമാരുടെയും സംയുക്ത യോഗം മന്ത്രി ഇന്ന് വിളിച്ചു ചേർത്തിരുന്നു. തുടർന്ന് നടത്തിയ ചർച്ചയിലാണ് വിലവർദ്ധനവ് പിൻവലിക്കാൻ തീരുമാനിച്ചത്. ആറ് മാസങ്ങൾക്ക് മുൻപ് കഴിഞ്ഞ വർഷം ഡിസംബറിൽ റിച്ച് പാലിന് ലിറ്ററിന് ആറ് രൂപ മിൽമ വർധിപ്പിച്ചിരുന്നു. അതിനാൽ നിലബുവിൽ മറ്റൊരു വിലവര്ധനവിന്റെ ആവശ്യമില്ലെന്ന തീരുമാനത്തിൽ സർക്കാർ നിർദേശത്തിന് വഴങ്ങിയാണ് ഈ വിലവർദ്ധനവ് പിൻവലിച്ചത്. എന്നാൽ, മിൽമ സ്മാർട്ട് പാലിന്റെ വിലവർദ്ധനവ് തുടരും. ലിറ്ററിന് രണ്ടു രൂപയാണ് സ്മാർട്ട് പാലിന് വർധിപ്പിച്ചത്.

Read Also: പാൽവില കൂട്ടി മിൽമ; സർക്കാർ അറിഞ്ഞില്ലെന്ന് മന്ത്രി

മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധിപ്പിച്ചത്. 29 രൂപയുടെ മിൽമ റിച്ചിന് രണ്ട് രൂപ കൂടിയിരുന്നു. ഇതോടെ മിൽമാ റിച്ചിന്റെ പുതിയ വില 30 രൂപയായി മാറി. മിൽമ സ്മാർട്ട് 24 രൂപയായിരുന്നത് 25 ഉം ആയി. ഈ മാറ്റമാണ് നിലവിൽ പിൻവലിച്ചത്.

Story Highlights: Milma rich milk price hike withdrawn

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here