ലൈംഗിക ബന്ധം നിരസിച്ച് ആത്‌മഹത്യ ചെയ്യാനായി കിണറ്റിൽ ചാടിയ ഭാര്യയെ രക്ഷിച്ചതിനു ശേഷം ഭർത്താവ് കൊലപ്പെടുത്തി

ലൈംഗികബന്ധം നിരസിച്ച് ആത്‌മഹത്യ ചെയ്യാനായി കിണറ്റിൽ ചാടിയ ഭാര്യയെ രക്ഷിച്ചതിനു ശേഷം ഭർത്താവ് കൊലപ്പെടുത്തി. ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയിലാണ് സംഭവം. സംഭവത്തിൽ ഭർത്താവ് ശങ്കർ റാമിനെ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രി ഇരുവരും മദ്യപിച്ചതിനു ശേഷം ശങ്കർ റാം ഭാര്യയെ ലൈംഗിക ബന്ധത്തിനു ക്ഷണിച്ചു. എന്നാൽ, ഭാര്യ ഈ ക്ഷണം നിരസിച്ചു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനു പിന്നാലെയാണ് ഭാര്യ ആശാ ബായ് കിണറ്റിൽ ചാടി ആത്‌മഹത്യക്ക് ശ്രമിച്ചത്. എന്നാൽ, പിന്നാലെ കിണറ്റിൽ ചാടിയ ശങ്കർ റാം ഭാര്യയെ രക്ഷപ്പെടുത്തി. പിന്നീട് വീണ്ടും ഇരുവർക്കുമിടയിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് സ്വകാര്യ ഭാഗങ്ങളിൽ മർദിച്ച് ഇയാൾ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയതിനു ശേഷം ഇയാൾ രാത്രി മുഴുവൻ ഭാര്യയുടെ മൃതശരീരത്തിനരികെ ഇരിക്കുകയായിരുന്നു.
Story Highlights: Woman jumps well sex husband murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here