Advertisement

ഈദുല്‍ ഫിത്വര്‍: സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതുഅവധി

April 20, 2023
Google News 2 minutes Read
Eid al-Fitr Friday and saturday holidays in Kerala

ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് സംസ്ഥാനത്ത് വെള്ളി, ശനി ദിവസങ്ങളില്‍ സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മാത്രമാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. പെരുന്നാള്‍ ശനിയാഴ്ച ആയതിനാലാണ് അന്ന് കൂടി അവധി പ്രഖ്യാപിച്ചത്. ശനിയാഴ്ചയും അവധി നല്‍കണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകള്‍ രംഗത്തെത്തിയിരുന്നു.(Eid al-Fitr Friday and saturday holidays in Kerala)

മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ സംസ്ഥാനത്ത് ഈദുല്‍ ഫിത്വര്‍ മറ്റന്നാളാണ്. പാളയം ഇമാം ആണ് നാളെ റമദാന്‍ 30 പൂര്‍ത്തിയാക്കി മറ്റന്നാള്‍ ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കണ്ടില്ലെന്ന് ഖാസിമാര്‍ അറിയിക്കുകയായിരുന്നു. ഇതോടെ മുപ്പത് ദിവസത്തെ വ്രതം പൂര്‍ത്തിയാക്കി വിശ്വാസികള്‍ ശനിയാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും.

Read Also: മാസപ്പിറ കണ്ടില്ല; ചെറിയ പെരുന്നാള്‍ ശനിയാഴ്ച

അതേസമയം സൗദിയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നാളെയാണ് ചെറിയ പെരുന്നാള്‍. മാസപ്പിറ കാണാത്തതിനാല്‍ മാനില്‍ ശനിയാഴ്ചയാണ് പെരുന്നാള്‍.

Story Highlights: Eid al-Fitr Friday and saturday holidays in Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here