Advertisement

എസ്.രാജേന്ദ്രനെതിരെ റവന്യു വകുപ്പിന്റെ നടപടി; 9 സെന്റ് ഭൂമി തിരിച്ചുപിടിച്ചു

April 20, 2023
Google News 2 minutes Read
revenue action against s rajendran

ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രനെതിരെ റവന്യു വകുപ്പിന്റെ നടപടി. രാജേന്ദ്രൻ കൈയ്യേറി കൈവശം വച്ചിരുന്ന ഇക്ക നഗറിലെ 9 സെന്റ് ഭൂമി തിരിച്ച് പിടിച്ചു സർക്കാർ ബോർഡ് സ്ഥാപിച്ചു. ഭൂമിയേറ്റെടുത്തത് നടപടിക്രമങ്ങൾ പാലിക്കാതെയെന്നാണ് രാജേന്ദ്രന്റെ പ്രതികരണം. ( revenue action against s rajendran )

മൂന്നാർ ഇക്ക നഗറിൽ രാജേന്ദ്രൻ താമസിക്കുന്നതിന് പുറമെ കൈവശം വച്ചിരിക്കുന്ന സർവെ നമ്പർ 912 ലെ 9 സെന്റ് ഭൂമി സർക്കാർ പുറമ്പോക്ക് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റവന്യൂ വകുപ്പിന്റെ ഒഴുപ്പിക്കൽ നടപടി. കഴിഞ്ഞ വർഷം അവസാനം ഒഴിപ്പിൽ നടപടി ആരംഭിച്ചപ്പോൾ രാജേന്ദ്രൻ റിവ്യു ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ രാജേന്ദ്രന്റെ രേഖകൾ പരിശോധിച്ച് മൂന്ന് മാസത്തിനകം നടപടി സ്വീകരിക്കാൻ ഹൈകോടതി ഉത്തരവിട്ടു. രാജേന്ദ്രനൻ ഹാജരാക്കിയ രേഖകൾ പരിശോധിച്ച ലാൻഡ് റവന്യൂ കമ്മീഷ്ണർ ഇത് കയ്യേറ്റമാണെന്ന് കണ്ടെത്തി. ഇതിനെ തുടർന്ന് ഭൂമി തിരിച്ച് പിടിക്കാൻ ലാൻഡ് റവന്യു കമ്മീഷണർ ജില്ലാ കളക്ടർ നിർദേശം നൽകി. എന്നാൽ സർവെ നമ്പർ 843 ൽപെട്ട ഭൂമിയാണെന്നും രേഖകൾ ശരിയായി പരിശോധിക്കാതെയാണ് റവന്യൂവകുപ്പ് നടപടി സ്വീകരിച്ചതെന്നുമാണ് രാജേന്ദ്രന്റെ അവകാശവാദം.

കേസ് കോടതിയുടെ പരിഗണനയിലാണെന്നും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും രാജേന്ദ്രൻ പറഞ്ഞു. റവന്യൂ നടപടിക്കെതിരെ കോടതിയെ സമീക്കാനാണ് രാജേന്ദ്രന്റെ തീരുമാനം. അതേസമയം കേരള ഭൂ പതിവ് നിയമം വകുപ്പ് 7 എ പ്രകാരം രാജേന്ദ്രനെതിരെ ക്രിമിനൽ കേസ് എടുക്കാനും ലാൻഡ് റവന്യൂ കമ്മീഷണർ നിർദേശം നൽകിയിട്ടുണ്ട്.

Story Highlights: revenue action against s rajendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here