Advertisement

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരായ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

April 21, 2023
Google News 2 minutes Read
A Raja in Supreme Court

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതി വിധിക്കെതിരെ എ രാജ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സുധാംശു ധൂലിയ അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. ഹൈകോടതി വിധി റദ്ദാക്കണമെന്നും ഔദ്യോഗിക രേഖകൾ പരിശോധിക്കാതെയാണ് വിധിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ, വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സിപിഐഎമ്മിലെ എ രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്‍റെ ഹർജി അംഗീകരിച്ചായിരുന്നു ഹൈക്കോടതി തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. എന്നാൽ സംവരണത്തിന് എല്ലാ അർഹതയുമുള്ള വ്യക്തി തന്നെയാണ് താനെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ അപ്പീലിൽ സമർപ്പിച്ചിരിക്കുന്നത്.

തൻ്റെ പൂർവികർ 1950 മുൻപ് കേരളത്തിലേക്ക് കുടിയേറിയവരാണ്. ഹിന്ദു ആചാരപ്രകാരമാണ് വിവാഹം നടന്നതെന്നും ഔദ്യോഗിക രേഖകൾ പരിശോധിക്കണമെന്നുമാണ് രാജയുടെ ആവശ്യം. അതേസമയം രാജയുടെ അപ്പീലിനെതിരെ ഡി കുമാർ തടസ്സ ഹർജി നൽകിയിട്ടുണ്ട്. ഇതും ഇന്ന് കോടതി പരിഗണിക്കും.

Story Highlights: Petition against cancellation of Devikulam election in Supreme Court today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here