രാഹുലിന്റേയും എസ്ആര്‍കെയുടേയും കോലിയുടേയും ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബ്ലൂ ടിക്ക് മാഞ്ഞു; വെരിഫിക്കേഷന്‍ നഷ്ടമായത് നിരവധി പ്രമുഖര്‍ക്ക്

പരമ്പരാഗത ട്വിറ്റര്‍ ബ്ലൂ ടിക്കുകള്‍ ഒഴിവാക്കി അവയ്ക്ക് സബ്‌സ്‌ക്രിപ്ഷന്‍ ഏര്‍പ്പെടുത്തിയതോടെ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ക്ക് അക്കൗണ്ട് വെരിഫിക്കേഷന്‍ നഷ്ടമായി. പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്യാത്തവരുടെ അക്കൗണ്ടുകളില്‍ നിന്ന് ഇന്നലെയോടെ ബ്ലൂ ടിക്കുകള്‍ മാഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധി, വിരാട് കോലി, ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളും വെരിഫൈഡ് അല്ലാതെയായി. (SRK, Amitabh Bachchan, Virat Kohli Among Those Who Lost Twitter Blue Tick)
ബ്ലൂ ടിക്ക് മാഞ്ഞവരുടെ പട്ടികയില്‍ വെള്ളിത്തിരയിലെ സൂപ്പര്‍ താരങ്ങള്‍ മുതല്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആരാധകരുടെ പ്രീയപ്പെട്ട കായിക താരങ്ങളും സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സേഴ്‌സും എല്ലാമുണ്ട്. എസ്ആര്‍കെയുടെ അക്കൗണ്ടില്‍ നിന്ന് മാത്രമല്ല ബിഗ് ബി അമിതാഭ് ബച്ചന്റെ അക്കൗണ്ടില്‍ നിന്നും ബ്ലൂ ടിക്ക് മാഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ, ആലിയ ഭട്ട് തുടങ്ങിയ താരങ്ങളുടെ അക്കൗണ്ടിലും ഇപ്പോള്‍ ബ്ലൂ ടിക്കില്ല.
ലെഗസി ബ്ലൂ ടിക്ക് മാഞ്ഞതോടെ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തുടങ്ങിയവരുടെ അക്കൗണ്ടുകളുടെ വെരിഫിക്കേഷനും നീങ്ങി. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അക്കൗണ്ട് വെരിഫൈഡാണ്. ബ്ലൂ ടിക്കിന് പകരം വെരിഫൈഡ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നതിനായി ചാരനിറത്തിലുള്ള അടയാളമാണ് നല്‍കിയിരിക്കുന്നത്. കായിക താരങ്ങളായ വിരാട് കൊഹ്ലി, രോഹിത് ശര്‍മ മുതലായവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളും ഇപ്പോള്‍ വെരിഫൈഡല്ല.
ബ്ലൂ ടിക്ക് നേടുന്നതിനായി ഓരോ പ്രദേശത്തുള്ളവരും മുടക്കേണ്ടി വരുന്ന തുകയില്‍ വ്യത്യാസമുണ്ടാകും. അമേരിക്കയിലെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ മാസം 11 ഡോളര്‍ അഥവാ 900 ഇന്ത്യന്‍ രൂപയാണ് ബ്ലൂ ടിക്കിനായി മുടക്കേണ്ടി വരിക. ട്വിറ്റര്‍ ബ്ലൂ സ്വന്തമാക്കിയാല്‍ ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനും ഒപ്പം 1080 പിക്‌സല്‍ വിഡിയോകള്‍ അപ്ലോഡ് ചെയ്യാനും കഴിയും. നീല ടിക്ക് മാര്‍ക്ക് പ്രൊഫൈല്‍ പേരിനൊപ്പം ഉണ്ടാവും.
Story Highlights: SRK, Amitabh Bachchan, Virat Kohli Among Those Who Lost Twitter Blue Tick
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here