Advertisement

ആയിരങ്ങള്‍ അണിനിരന്ന് ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂളിലെ ഈദ് ഗാഹ്

April 21, 2023
Google News 3 minutes Read
Thousands gather for Eid Gah at Indian school in Bahrain

ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സുന്നി ഔഖാഫിന്റെ നേതൃത്വത്തില്‍ മലയാളികള്‍ക്കായി നടത്തിയ ഈദ് ഗാഹില്‍ ആയിരങ്ങള്‍ അണിനിരന്നു. ഈദ്ഗാഹിലേക്ക് വിശ്വാസികള്‍ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് എത്തിയത്. പുലര്‍ച്ചെ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ രാവിലെ 5.28ന് നമസ്‌കാരത്തിനായി അണിനിരന്നു.(Thousands gather for Eid Gah at Indian school in Bahrain)

ഈദ് പ്രഭാഷണം കൂടി ശ്രവിച്ച ശേഷമാണ് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്തും സാഹോദര്യവും സ്‌നേഹവും കൈമാറിയും പിരിഞ്ഞത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ സംഗമിക്കുന്ന ഈദ് ഗാഹാണ് ഇന്ത്യന്‍ സ്‌കൂളിലേത്.

ബഹ്റൈനിലെ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സഈദ് റമദാന്‍ നദ്വി പെരുന്നാള്‍ നമസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം നല്‍കി. ദൈവിക മഹത്വം പ്രകീര്‍ത്തിച്ച് വിശ്വാസ പ്രഖ്യാപനം നടത്തുന്ന ആഘോഷമാണ് പെരുന്നാള്‍ എന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസം ഊട്ടിയുറപ്പിക്കാനും പ്രതിസന്ധികള്‍ വകഞ്ഞുമാറ്റി മുന്നേറാനും റമദാന്‍ കരുത്തേകിയിട്ടുണ്ട്. വ്രതാനുഷ്ഠാനത്തിന്റെ പവിത്രത വരും മാസങ്ങളില്‍ നിലനിര്‍ത്താന്‍ സാധിക്കണം. ആഘോഷാവസരങ്ങള്‍ ബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാക്കാന്‍ വിനിയോഗിക്കണം. ദൈവ താല്പര്യത്തിനനുസൃതമായി തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ പുതുക്കിപ്പണിയാനും വിശ്വാസികള്‍ക്ക് സാധിക്കണം. അതിനു കൂടി പ്രചോദിപ്പിക്കേണ്ടതാണ് കഴിഞ്ഞ ഒരു മാസം അനുഷ്ടിച്ച നോമ്പ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈദ് ഗാഹ് സംഘാടക സമിതി കണ്‍വീനര്‍ പി.പി.ജാസിര്‍, എം.അബ്ബാസ്, യൂനുസ് രാജ്, എ.എം ഷാനവാസ്, സുബൈര്‍ എം.എം, മുഹമ്മദ് ഷാജി, വി.കെ.അനീസ്, അബ്ദുല്‍ ജലീല്‍, ഫാറൂഖ് വി.പി, സമീര്‍ മനാമ, മുഹമ്മദ് ഷമീം, സജീര്‍ കുറ്റ്യാടി, മുഹമ്മദ് കുഞ്ഞി, ജുനൈദ്, സിറാജ് കിഴുപ്പള്ളിക്കര, ബാസിം മുഹമ്മദ്, മുഹമ്മദ് മിന്‍ഹാജ്, ജലീല്‍, മൂസ കെ.ഹസന്‍, ലത്തീഫ് കടമേരി, ജാബിര്‍ പയ്യോളി, എന്‍.കെ. അല്‍താഫ്, അബ്ദുറഹീം, അജ്മല്‍ ശറഫുദ്ധീന്‍ , ഇര്‍ഫാന്‍, അബ്ദുല്‍ അഹദ്, ഷൗക്കത്ത്, സഫീര്‍, അബ്ദുല്‍ നാസര്‍, അബ്ദുല്‍ ഹക്കീം, റഫീഖ് മണിയറ, കെ.പി.സമീര്‍, സലാഹുദ്ധീന്‍, ഷാക്കിര്‍, നൗഷാദ്, ലത്തീഫ്, ഷംനാദ്, ഇജാസ് മൂഴിക്കല്‍, ഷുഹൈബ്, റഹീസ്, സാജിദ സലീം, ഷൈമില നൗഫല്‍ , ഡോ.ലുബ്ന, റഷീദ സുബൈര്‍, നൗഷാദ് വി.പി, ഫാത്തിമ സ്വാലിഹ്, രേഷ്മ സുഹൈല്‍, സമീറ നൗഷാദ്, തുടങ്ങിയവര്‍ ഈദ്ഗാഹിന് നേതൃത്വം നല്‍കി.

Story Highlights: Thousands gather for Eid Gah at Indian school in Bahrain

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here