വീണ്ടും വർധന; രാജ്യത്ത് 12,000-ലധികം പേർക്ക് കൂടി കൊവിഡ്; 42 മരണങ്ങൾ

ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,193 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഏപ്രിൽ 21 ന് 11,692 പേർക്കാണ് രോഗം കണ്ടെത്തിയത്. ശനിയാഴ്ച 42 മരണങ്ങൾ രേഖപ്പെടുത്തിയതോടെ, രാജ്യത്തെ ആകെ മരണസംഖ്യ 5,31,300 ആയി ഉയർന്നു. (India logs over 12000 fresh Covid cases; 42 more deaths)
കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത് പ്രകാരം രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 67,556 ആണ്. ഏപ്രിൽ 21ന് സജീവ രോഗികളുടെ എണ്ണം 66,170 ആയിരുന്നു. 24 മണിക്കൂറിനിടെ 10,765 പേർ രോഗമുക്തി നേടി. ഇതോടെ 4 കോടി 42 ലക്ഷത്തി 83 ആയിരം 21 പേർ കൊറോണ വിമുക്തരായി. കണക്കുകൾ പ്രകാരം ശനിയാഴ്ച 42 മരണങ്ങളുണ്ടായി. കേരളത്തിൽ മാത്രം പത്ത് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
രാജ്യവ്യാപക വാക്‌സിനേഷൻ കാമ്പയിന് കീഴിൽ രാജ്യത്ത് ഇതുവരെ 220.66 കോടി ഡോസ് കൊവിഡ് വാക്‌സിൻ നൽകിയിട്ടുണ്ട്.
Story Highlights: India logs over 12000 fresh Covid cases, 42 more deaths
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here