കോഴിക്കോട് സ്വദേശിനിയായ മലയാളി നഴ്‌സ് മക്കയിൽ മരണപ്പെട്ടു

കോഴിക്കോട് സ്വദേശിനിയായ മലയാളി നേഴ്സ് മക്കയിൽ മരണപ്പെട്ടു. മക്കയിലെ സ്വകാര്യ ആശുപത്രിയായ മക്ക മെഡിക്കൽ സെന്ററിൽ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുന്ന അസ്‌നയാണ് മരണപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ മാവൂർ സ്വദേശിനിയാണ് അസ്‌ന. ഇന്ന് രാവിലെ 10 മണിക്ക് മക്കയിലെ അൽനൂർ ഹോസ്പിറ്റലിൽ വെച്ച് മരണം സംഭവിച്ചത്. Malayali nurse died in Mecca
തലവേദനയെ തുടർന്ന് ഇന്നലെ വൈകുന്നേരം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചയോടെ ആരോഗ്യ സ്ഥിതി വഷളായതോടെ അൽനൂർ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Read Also: പെരുന്നാൾ ദിവസം ഉമ്മയോട് ഫോണിൽ സംസാരിക്കവെ വാഹനാപകടം; മലയാളി യുവാവ് ഉമ്മുൽഖുവൈനിൽ മരിച്ചു
മക്കയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്യുന്ന നൗഷാദ് ആണ് ഭർത്താവ്. 20 ദിവസം മാത്രം പ്രായമായ ഒരു ആൺകുഞ്ഞടക്കം രണ്ട് ആൺകുട്ടികൾ ഇവർക്കുണ്ട്. അന്തരിച്ച കൊടക്കാട്ടകത്ത് കോയക്കുട്ടിയാൻ പിതാവ്. ,മാതാവ് കദീജ ഇവരൊപ്പം മക്കയിലാണ് താമസം. നുവൈസർ, മുഹമ്മദ് എന്നിവരാണ് രണ്ട് ആൺകുട്ടികൾ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മയ്യത്ത് മക്കയിൽ ഖബറടക്കും .
Story Highlights: Malayali nurse died in Mecca
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here