Advertisement

അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ ? ഉത്തരം നൽകി അനിൽ ആന്റണി

April 23, 2023
Google News 2 minutes Read
anil-antony-appointed-as-bjp-secretary.

അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് അനിൽ കെ ആന്റണി ട്വന്റിഫോറിനോട്. ട്വന്റിഫോറിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അനിൽ ആന്റണി ഇക്കാര്യം വ്യക്തമാക്കിയത്. ( anil antony about election )

‘മത്സരിക്കുന്നത് ഞാൻ തീരുമാനിക്കേണ്ട കാര്യമല്ലല്ലോ. ഞാൻ പ്രധാനമന്ത്രിയുടെ വീക്ഷണത്തിനൊപ്പമാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ മാറ്റി മറിക്കുന്നതിൽ അദ്ദേഹത്തിനൊപ്പം നൽകുന്നു. 2044ൽ ഇന്ത്യ ഒരു വികസിത രാജ്യമായി കാണണം. അന്ന് ഇന്ത്യയിൽ ദാരിദ്ര്യം ഉണ്ടാകില്ല. അതാണ് ഞാൻ സ്വപ്‌നം കാണുന്നത്’ അനിൽ ആന്റണി പറഞ്ഞു.

ഇന്ന് ഇന്ത്യ ഭരിക്കാൻ ഏറ്റവും യോഗ്യൻ നരേന്ദ്ര മോദിയാണെന്നും രാഹുൽ ഗാന്ധിക്ക് യുവാക്കളുടെ പിന്തുണയില്ലെന്നും അനിൽ ആന്റണി പറഞ്ഞു. 60 വർഷമില്ലാത്ത വികസനം കഴിഞ്ഞ 9 വർഷത്തിൽ ഇന്ത്യക്ക് നേടാനായിട്ടുണ്ട്. സാമ്പത്തിക വളർച്ചയിൽ അഞ്ചാം സ്ഥാനം നേടി. പ്രധാനമന്ത്രി മോദിക്ക്കൃത്യമായ ദീർഘവീക്ഷണമുണ്ട്. ഓരോ പദ്ധതിയും ഭാവി ലക്ഷ്യംവെച്ചുള്ളതാണ്. നരേന്ദ്രമോദിയുടെ വീക്ഷണമാണ് ബിജെപിയെ മുന്നോട്ട് കൊണ്ടുപോകുന്നതെന്നും അനിൽ പറഞ്ഞു.

Read Also: പുൽവാമ വിഷയം : നിലവിലെ ആരോപണം സ്ഥാനമാനങ്ങൾ കിട്ടാത്തതുകൊണ്ടെന്ന് അനിൽ ആന്റണി ട്വന്റിഫോറിനോട്

നരേന്ദ്ര മോദിയുടെ നേതൃപാടവം തന്നെ ആകർഷിച്ചിട്ടുണ്ടെന്നും എകെ ആന്റണിയുടെ മകനാണ് താനെന്നത് വലിയ കാര്യം തന്നെയാണെന്നും എന്നാൽ ബിജെപിയിൽ ചേരാനുള്ള തീരുമാനം വ്യക്തിപരമാണെന്നും അനിൽ ആന്റണി പറഞ്ഞു.

Story Highlights: anil antony about election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here