പത്തോളം ക്രിമിനൽ കേസുകളിലെ പ്രതിയെ 6 മാസത്തേക്ക് കാപ്പ ചുമത്തി ജയിൽ അടച്ചു
കൊല്ലം ചടയമംഗലത്ത് പത്തോളം ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിൽ അടച്ചു. അമ്പലംമുക്ക് സ്വദേശി സച്ചുവെന്ന ശരത്തിനെയാണ് 6 മാസത്തേക്ക് ജയിലടച്ചത്. ക്രിമിനൽ കേസുകളിലെ പ്രതിയായ സച്ചു കാപ്പ ലംഘനം നടത്തിയതിനെ തുടർന്ന് കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
കാപ്പ ലംഘനം നടത്തിയതിനെ തുടർന്ന് ഇയാൾ പൊലീസിന്റെ പിടിയിലാവുകയും റിമാൻഡിൽ കഴിയുകയും ചെയ്തിരുന്നു. എന്നാൽ കാപ്പ നിയമ പ്രകാരം നടുകടത്തപ്പെട്ട ശരത്തിനെ കുറിച്ചു പൊലീസിന് വിവരം നൽകിയത് ഇളമാട് സ്വദേശിയായ യുവാവാണെന്നു ആരോപിച് സച്ചു ഇയാളുടെ തലയടിച്ചു പൊട്ടിച്ചിരുന്നു. ഈ കേസിലും ഇയാൾ റിമാൻഡിൽ പോയിരുന്നു.
Read Also: കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ട യുവാവ് ജാമ്യത്തിലിറങ്ങി തൂങ്ങിമരിച്ച നിലയിൽ
റിമാൻഡ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശരത്തിനെ കൊല്ലം റൂറൽ എസ്പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ 6 മാസത്തേക്ക് കാപ്പ ചുമത്തി ജയിലിലടക്കാൻ ഉത്തരവിട്ടത്. ചടയമംഗലം പൊലീസ് ഇന്നലെ രാത്രി ആയൂർ അമ്പലമുക്കിൽ നിന്നുമാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ശരത്തിനെ തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് മാറ്റി.
Story Highlights: criminal case accused charged with kappa and jailed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here