വന്ദേഭാരതിന് സ്റ്റോപ്പില്ല; മലപ്പുറത്തുകാർ കടലാസിന്റെ ആളുകളാണോ എന്ന് കെ. ടി ജലീൽ

വന്ദേഭാരത് എക്സ്പ്രസിന് മലപ്പുറത്ത് സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതികരണവുമായി മുൻ മന്ത്രിയും എംഎൽഎയുമായ ഡോ. കെ. ടി ജലീൽ. കേരളത്തിൽ ഏറ്റവും അധികം ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്ത് വന്ദേഭാരതും രാജധാനിയും അടക്കം 13 ട്രെയിനുകൾക്ക് സ്റ്റോപ്പില്ല എന്നാണ് കെടി ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിച്ചത്. മലപ്പുറത്തുകാരെന്താ കടലാസിന്റെ ആളുകളാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. Dr. KT Jaleel on Vande Bharat Malappuram Stop
അവസാന സെൻസസ് പ്രകാരം 45 ലക്ഷം ജനങ്ങളാണ് മലപ്പുറത്തുള്ളത്. അവരും മറ്റുള്ളവരെ പോലെ നികുതി നൽകുന്നവരാണ്. കേന്ദ്രസർക്കാറിൻ്റെയും ഇന്ത്യൻ റെയിൽവേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയിൽ ശക്തമായ പ്രതിഷേധമുയരണം എന്ന ആഹ്വാനവും അദ്ദേഹം നടത്തുന്നു. ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാരിന്റെ അവഗണക്ക് എതിരെ മലപ്പുറം, പൊന്നാനി എംപിമാർ പ്രതികരിക്കാത്തതിന് പുറകിൽ എന്തെങ്കിലും പരിമിതികൾ ഉണ്ടെങ്കിൽ ജനങ്ങളോട് തുറന്ന് പറയണമെന്നും ജലീൽ ആവശ്യപ്പെട്ടു. മലപ്പുറത്തു കൂടി കടന്നുപോകുന്ന എന്നാൽ സ്റ്റോപ്പില്ലാത്ത ട്രെയിനുകളുടെ ലിസ്റ്റ് കൂടി അദ്ദേഹം പുറത്തുവിട്ടു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വന്ദേഭാരതിന് മലപ്പുറം ജില്ലയിൽ മാത്രം സ്റ്റോപ്പില്ല!!! മലപ്പുറത്തുകാരെന്താ കടലാസിൻ്റെ ആളുകളോ?
വന്ദേഭാരത്, രാജധാനി ഉൾപ്പടെ 13 ട്രൈനുകൾക്ക് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ല. കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. അവസാനം നടന്ന സെൻസസ് പ്രകാരം 45 ലക്ഷം മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത്. എല്ലാവരെയും പോലെ മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്. ആ ഓർമ്മ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാവണം.
കേന്ദ്രസർക്കാറിൻ്റെയും ഇന്ത്യൻ റെയിൽവേയുടെയും ക്രൂരമായ അവഗണനക്കെതിരെ ജില്ലയിൽ ശക്തമായ പ്രതിഷേധമുയരണം. മലപ്പുറം പൊന്നാനി എം.പിമാർ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്ന് പറയണം. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് എന്തെങ്കിലും പരിമിതികൾ അവർക്കുണ്ടെങ്കിൽ വ്യക്തമാക്കണം.
Read Also: വന്ദേഭാരത് ബുക്കിങ് ആരംഭിച്ചു; കാസര്‍ഗോഡ് വരെ ചെയര്‍ കാര്‍ നിരക്ക് 1590 രൂപ
മലപ്പുറം ജില്ലയിലൂടെ കടന്ന് പോകുന്ന താഴെ പറയുന്ന 14 ട്രൈനുകൾക്ക് തിരൂർ ഉൾപ്പടെ ജില്ലയിലെ ഒരു സ്റ്റേഷനിലും സ്റ്റോപ്പില്ല. ഇത്രമാത്രം അവഗണിക്കപ്പെടാൻ മലപ്പുറം ജില്ലക്കാർ എന്ത് തെറ്റ് ചെയ്തു?
1) ട്രൈൻ നമ്പർ: 12217,
കേരള സമ്പർക് ക്രാന്തി എക്സ്പ്രസ്
2) നമ്പർ: 19577, തിരുനൽവേലി-ജാം നഗർ എക്സ്പ്രസ്
3) നമ്പർ: 22630, തിരുനൽവേലി-ദാദർ എക്സ്പ്രസ്സ്
4) നമ്പർ: 22659, കൊച്ചുവേളി-ഋഷികേശ് എക്സപ്രസ്സ്
5) നമ്പർ: 22653, തിരുവനന്തപുരം- ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്
6) നമ്പർ: 02197, ജബൽപൂർ സ്പെഷൽ ഫെയർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
7) നമ്പർ: 20923,
ഗാന്ധിധാം ഹംസഫർ എക്സ്പ്രസ്,
😎 നമ്പർ: 22655, എറണാങ്കുളം-ഹസ്രത്ത് നിസാമുദ്ധീൻ സൂപ്പർ ഫാസ്റ്റ് എക്സപ്രസ്
9) നമ്പർ: 12483, അമൃതസർ വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്
10) നമ്പർ: 22633, തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്,
11) നമ്പർ: 20931, ഇൻഡോർ വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സ്
12) നമ്പർ: 12431, ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ്സ്
13) നമ്പർ: 22476, ഹിസർ എ.സി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്
മലപ്പുറം ജില്ലക്കാരെന്താ കടലാസിൻ്റെ ആളുകളോ?
Story Highlights: Dr. KT Jaleel on Vande Bharat Malappuram Stop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here