രാജ്യത്ത് 10,112 പേർക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് കൂടി

രാജ്യത്ത് 24 മണിക്കൂറിനിടെ 10,112 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കുറവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം പോസിറ്റിവിറ്റി നിരക്ക് കൂടി. 7.03 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്.
കൊവിഡ് വ്യാപന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങൾ ജാഗ്രത പാലിക്കണമെന്നും രോഗബാധ സാധ്യതയുള്ള സ്ഥലങ്ങളിൽ പകർച്ച തടയാൻ മുൻകരുതൽ നടപടി വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിന് പുറമെ, ഉത്തർപ്രദേശ്, തമിഴ്നാട്, രാജസ്ഥാൻ, മഹാരാഷ്ട്ര, കർണാടക, ഹരിയാന, ഡൽഹി സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കത്തയച്ചത്. മാർച്ച് മുതൽ രാജ്യത്ത് കൊവിഡ് കേസുകളുടെ തോത് വർധിക്കുകയാണ്.
Story Highlights: India reports 10,112 new Covid cases in 24 hours
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here