ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ മോഷണം; 50000 രൂപയും 2 മൊബൈൽ ഫോണും കവർന്നു
കോഴിക്കോട് ആഗസ്ത്യമുഴിൽ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ മോഷണം. അൻപതിനായിരം രൂപയും 2 മൊബൈൽ ഫോണും നഷ്ടമായി. സംഭവവുമായി ബന്ധപ്പെട്ട് മുക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.
Read Also: ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വൻ മോഷണം; ഡേവിഡ് വാർണറിൻ്റെയടക്കം കിറ്റ് ബാഗുകൾ മോഷണം പോയെന്ന് റിപ്പോർട്ട്
മുക്കം അഗസ്ത്യമൊഴിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് മോഷണം നടന്നത്. കൊൽക്കത്ത സ്വദേശികളായ ഷമീമുറഹ്മാൻ, ഷെയ്ഖ് നസറുദ്ദീൻ, ഹൻസൂർ എന്നിവർ താമസിക്കുന്ന റൂമിൽ നിന്നാണ് സമീമുറഹ്മാന്റെ 50000 രൂപയും മൊബൈൽഫോണും ഷേക്ക് നസീറുദ്ദീന്റെ മൊബൈൽ ഫോണും കളവ് പോയത്.
കടുത്ത ചൂടായതിനാൽ റൂമിന്റെ വാതിൽ അടയ്ക്കാതെയാണ് കിടന്നിരുന്നതെന്ന് മൊബൈൽ ഫോൺ നഷ്ടപ്പെട്ട ഷെയ്ഖ് നസറുദ്ദീൻ പറയുന്നു. ഇയാൾ ഇന്ന് നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. പരാതിയെ തുടർന്ന് മുക്കം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Story Highlights: Theft in Labor camp 50000 rupees and mobile phones stolen
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here