നാം കണ്ട സ്വപ്നം പ്രധാനമന്ത്രി യാഥാർഥ്യമാക്കുന്നു; യുവതയുടെ റോൾ മോഡൽ; കെ സുരേന്ദ്രൻ

കഴിഞ്ഞ ഓണത്തിന് കൈനിറയെ സമ്മാനവുമായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്തവണ വിഷുവിനും അദ്ദേഹം അത് പാലിച്ചു. കൈനിറയെ സമ്മാനവുമായാണ് പ്രധനമന്ത്രി വന്നത്. മനോഹരമായ വന്ദേ ഭാരത്ത് ട്രെയിൻ നാളെ അദ്ദേഹം കേരളത്തിനായി സമർപ്പിക്കും. 3500 കോടി ചിലവ് വരുന്ന വികസന പദ്ധതികളാണ് പ്രധാനമന്ത്രി നാടിനായി നൽകുന്നത്. *K surendran on yuvam conclave 2023)
ഇന്ന് 5000 കിലോമീറ്റർ യാത്ര ചെയ്തത് പ്രധനമന്ത്രി ഇവിടെയെത്തിയത്. നാം കണ്ട സ്വപ്നം യാഥാർഥ്യമാക്കികൊണ്ടിരിക്കുകയാണ് പ്രധാനമന്ത്രി. ഈ രാജ്യത്തെ യുവതയുടെ റോൾ മോഡൽ ആണ് നരേന്ദ്രമോദി.ആധുനികതയുടെ രാജ്യം കുതിക്കുമ്പോൾ കേരളം കിതയ്ക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
നരേന്ദ്രമോദിയുണ്ടെങ്കിൽ നമുക്കെന്തും സാധ്യമാകും. വികസനമില്ലാത്ത നാടായി കേരളം മാറി. യുവാക്കൾ ജോലിക്കായും പഠനത്തിനായും അന്യ രാഷ്ട്രങ്ങളെ ആശ്രയിക്കുന്നു. കേരള യുവതയുടെ നേർകാഴ്ച്ചയാണ് യുവം 2023.യുവാക്കളുള്ളേടത്തെല്ലാം വികസന രാഷ്ട്രീയം ചർച്ച ചെയ്യുമെന്നും സുരേന്ദ്രൻ പറഞ്ഞു.
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. നാവികസേന വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ പ്രധാനമന്ത്രി വന്നിറങ്ങിയത് കേരളീയ വേഷം ധരിച്ചാണ്. വെള്ള ജുബ്ബയും വെള്ള മുണ്ടും കസവിന്റെ മേല്‍മുണ്ടുമണിഞ്ഞെത്തിയ മോദിയെ ആയിരങ്ങള്‍ മഞ്ഞപ്പൂക്കള്‍ വിതറി ആരവങ്ങളോടെ വരവേറ്റു.
കൊച്ചിയിലെത്തയ പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിച്ചു. വെണ്ടുരുത്തി പാലം മുതൽ തേവരകോളജ് വരെയാണ് റോഡ് ഷോ. റോഡിലൂടെ നടന്നാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ജനസാഗരമാണ് റോഡ് ഷോയില്‍ പങ്കെടുക്കാനായി എത്തിയത്.
Story Highlights: K surendran on yuvam conclave 2023
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here