പ്രധാനമന്ത്രി കേരളത്തിൽ വന്നു പോയാൽ ഒലിച്ചു പോകുന്നതല്ല ഇവിടുത്തെ മതനിരപേക്ഷത; പിഎ മുഹമ്മദ് റിയാസ്

പ്രധാനമന്ത്രി കേരളത്തിൽ വന്നു പോയാൽ ഒലിച്ചു പോകുന്നതല്ല ഇവിടത്തെ മത നിരപേക്ഷതയുടെ കരുത്തെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ‘ആസ്ക് ദ പിഎം ക്യാമ്പയിൻ’ മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി കേരളത്തിലേക്ക് ഇടക്കിടക്ക് വരണം. കേരളം അത്രത്തോളം അവഗണന നേരിടുന്നുണ്ട്. ( Young India Ask the PM campaign Muhammad Riyas criticizes Narendra Modi ).
ചെറിയ പെരുന്നാളിന് മുസ്ലിം വീടുകളിൽ കയറുമെന്ന് ഇവിടെ ഒരു കേന്ദ്ര മന്ത്രി പറഞ്ഞു. പക്ഷേ എങ്ങും കയറിക്കണ്ടില്ല. അഖ്ലാക്കിന്റെ വീട്ടിൽ ഇവർ കയറി, എന്നിട്ട് അഖ്ലാക്കിനെ തല്ലിക്കൊന്നു. വന്ദേഭാരത് എന്തോ സംഭവം പോലെയാണ് ബിജെപി അവതരിപ്പിക്കുന്നത്. വന്ദേഭാരത് കേരളത്തിന് എന്നേ ലഭിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
Read Also: നാം കണ്ട സ്വപ്നം പ്രധാനമന്ത്രി യാഥാർഥ്യമാക്കുന്നു; യുവതയുടെ റോൾ മോഡൽ; കെ സുരേന്ദ്രൻ
അതേസമയം, ബിജെപിയുടെ യുവം പരിപാടിയിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി പ്രസംഗമാരംഭിച്ചത് മലയാളത്തിലാണ്. ‘പ്രിയപ്പെട്ട യുവ സുഹൃത്തുക്കളേ….’ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്താണ് മോദി പ്രസംഗം തുടങ്ങിയത്. കേരളത്തിൽ വരുമ്പോൾ തനിക്ക് കൂടുതൽ ഊർജം ലഭിക്കുന്നുവെന്ന് മോദി പറഞ്ഞു.
ആദിശങ്കരനെയും ശ്രീനാരയണ ഗുരുവിനെയും പ്രധാനമന്ത്രി പ്രസംഗത്തിൽ അനുസ്മരിച്ചു. സ്റ്റാർട്ടപ്പ് ഇന്ത്യയും സ്റ്റാൻഡ് അപ്പ് ഇന്ത്യയും ലോകത്തിന് മാതൃകയാണ്. ഇന്ന് ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയെന്നും യുവാക്കളിലാണ് തന്റെ വിശ്വാസമെന്നും മോദി പറഞ്ഞു.
കളരിപ്പയറ്റ് ഗുരു എസ് ആർ ഡി പ്രസാദ്, ചരിത്രകാരൻ സി ഐ ഐസക് എന്നിവരുടെ പേരും മോദിയുടെ പ്രസംഗത്തിൽ ഉൾപ്പെട്ടു. പരമ്പരാഗത കൃഷിരംഗത്തെ ചെറുവയൽ രാമൻ അടക്കമുള്ളവരിൽ നിന്ന് കേരളത്തിലെ യുവജനങ്ങൾ ഒരുപാട് പഠിക്കാനുണ്ടെന്നും നമ്പി നാരായണനിൽ നിന്ന് പ്രചോദനമുൾക്കൊള്ളുന്ന നിരവധി പേർ രാജ്യത്തുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Story Highlights: Young India Ask the PM campaign Muhammad Riyas criticizes Narendra Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here