Advertisement

ആവേശമായി ബഹറൈൻ കേരളീയ സമാജം കലോത്സവം

April 25, 2023
Google News 2 minutes Read
Bahrain Keraliya Samajam Art Festival

ബഹറൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന ബി കെ എസ് ദേവ്ജി ജി സി സി കലോത്സവത്തിൻ്റെ പതിനൊന്നാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോൾ നൃത്ത-സംഗീത മത്സരങ്ങളിൽ കടുത്ത മത്സരങ്ങളാണ് വേദിയിൽ. സംഗീത നൃത്ത അധ്യാപകരും കേരളത്തിലെ മുൻ യുവജനോത്സവ പ്രതിഭകളുമടങ്ങുന്ന പ്രതിഭകളാണ് വിധികർത്താക്കളായി നാട്ടിൽ നിന്നെത്തിയിരിക്കുന്നത്.(Bahrain Keraliya Samajam Art Festival)

ഈദ് അവധി ദിനങ്ങളിൽ അഞ്ചോളം വേദികളിലായി പ്രധാന സ്റ്റേജ് ഇനങ്ങളായ ഭരതനാട്യം, വെസ്റ്റേൺ ഡാൻസ്, മോഹിനിയാട്ടം, ഫോക്ക് ഡാൻസുകളാണ് നടന്നു വരുന്നത്. മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കാനായും മത്സരങ്ങൾ വീക്ഷിക്കാനുമായി പൊതുജനങ്ങൾക്കും അവസരം ഒരുക്കിട്ടുണ്ട്.

കുച്ചുപുടി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അക്ഷയ ബാലഗോപാൽ

Read Also: റമദാനിന് ശേഷവും ഉംറ തീർത്ഥാടകർക്ക് ഇലക്ട്രോണിക് പെർമിറ്റ് നിർബന്ധം; സൗദി ഹജ്ജ്, ഉംറ മന്ത്രാലയം

നൂറിൽ പരം ഇനങ്ങളിൽ ആയിരത്തോളം മത്സരാർഥികളാണ് പങ്കെടുത്തുവരുന്നത്, സമാജം അംഗങ്ങളായ നൂറിലധികം വളണ്ടിയർമാരാണ് ബിനു വേലിയിലും നൗഷാദ് മുഹമ്മദിൻ്റെയും നേതൃത്വത്തിൽ കലോത്സവ കമ്മിറ്റി പ്രവർത്തിച്ചു വരുന്നതെന്നും കലോത്സവത്തിലെ മത്സരങ്ങൾക്ക് മികച്ച പ്രതികരണമാണുണ്ടാവുന്നതെന്നും സംഘാടക മികവുകൊണ്ടും കലോത്സവം നാട്ടിലെ യുവജനോത്സവങ്ങളുടെ നിലവാരത്തിലേക്ക് ഉയരുന്നുവെന്നും സംഘാടക സമിതിയെ പ്രശംസിച്ചു ക്കൊണ്ട് സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും പറഞ്ഞു.

Story Highlights: Bahrain Keraliya Samajam Art Festival

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here