സുഡാനില്‍ നിന്ന് ഇന്ത്യക്കാരുടെ ആദ്യസംഘം ജിദ്ദയിലേക്ക്; ഓപ്പറേഷന്‍ കാവേരിക്ക് നേതൃത്വം നല്‍കി വി.മുരളീധരന്‍
സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ കാവേരിക്ക് തുടക്കമായി. ദൗത്യത്തിന് നേതൃത്വം നല്‍കാന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ജിദ്ദയിലെത്തി. ഐഎന്‍എസ് സുമേധാ കപ്പലില്‍ 278 ഇന്ത്യക്കാരുമായി ആദ്യ സംഘം ജിദ്ദയിലേക്ക് പുറപ്പെട്ടു. ഇവര്‍ ഇന്നു രാത്രി പ്രാദേശിക സമയം 9.30ന് ജിദ്ദയിലെത്തും.
സുഡാനില്‍ നിന്ന് വിവിധ രാജ്യങ്ങളിലെ പൗരന്‍മാരെ സൗദിയിലെ ജിദ്ദ വഴി ഒഴിപ്പിക്കാനുളള ശ്രമമാണ് പുരോഗമിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ജിദ്ദ കോണ്‍സുലേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
Read Also: സുഡാന്‍ രക്ഷാദൗത്യം പുരോഗമിക്കുന്നു; വിവിധ രാജ്യങ്ങളിലെ പൗരന്‍മാരെ സൗദിയിലെ ജിദ്ദ വഴി ഒഴിപ്പിക്കാന്‍ ശ്രമം
സുഡാനില്‍ നിന്ന് ജിദ്ദയിലെത്തുന്നവരെ ഇന്ത്യയിലെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് രണ്ട് കപ്പലുകളും പോര്‍ട്ട് സുഡാനില്‍ എത്തിച്ചിരുന്നു.
Story Highlights: First batch of Indians from Sudan to Jeddah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here