മലയാള സിനിമയിൽ പകരം വയ്ക്കാനാവാത്ത നടൻ; ഇനിയും പുറത്തുവരാത്ത കഴിവുകൾ മാമുക്കയ്ക്കുണ്ട്; ഉർവശി

മലയാള സിനിമയിൽ പകരം വയ്ക്കാനാവാത്ത നടനാണ് മാമുക്കോയയെന്ന് നടി ഉർവശി.ഞങ്ങൾ ഒരുമിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് അതിൽ മഴവിൽ കാവടിയാണ് ഞങ്ങൾ ഒരുപാട് ദിവസം ലൊക്കേഷനിൽ ഉണ്ടായത്. അവിടുന്ന് ലഭിച്ച സൗഹൃദമാണ് ഇതുവരെയുള്ളതെന്നും ഉർവശി പറഞ്ഞു. തലയണമന്ത്രം, തൂവൽ സ്പർശം തുടങ്ങിയ സിനിമകൾ വഴിയാണ് കൂടുതൽ അടുത്തത്.(Actress urvashi about mamukoya)
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ഒരുപാട് സിനിമകിൽ കോമ്പിനേഷനായി അഭിനയിച്ചിട്ടുണ്ട്. പകരം വയ്ക്കാനാകാത്ത നടനാണ് അദ്ദേഹം. എന്റെ കുടുംബത്തിലെ ബന്ധുവിനെപോലെയാണ് അദ്ദേഹം. കണ്ണൂരിൽ എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിലാണ് ഞങ്ങൾ ഒരുമിച്ച് അഭിനയിച്ചത്. അദ്ദേഹം ഒരു തരത്തിലും സ്വന്തം നിയന്ത്രണം വിട്ടിട്ടുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടില്ല. അദ്ദേഹന്റെ ഉള്ളിൽ ഇനിയും പുറത്തുവരാത്ത കഴിവുകൾ ഉണ്ട്.അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്ന് ഉർവശി പ്രതികരിച്ചു.
Story Highlights: Actress urvashi about mamukoya
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here