‘മലയാള സിനിമയിൽ ഇനി ക്യാരക്ടർ ആർട്ടിസ്റ്റുകളായി ആരാണ് ഉള്ളത്?’; വികാരാധീതനായി ജയറാം

മാമുക്കോയയുടെ വിയോഗം സമ്മാനിച്ച ഞെട്ടലിലാണ് താനെന്ന് ജയറാം ട്വന്റിഫോറിനോട്. മാമുക്കോയ ആശുപത്രിയിലായിരുന്നപ്പോൾ മുതൽ താനും സത്യനന്തിക്കാടും അദ്ദേഹത്തെ കുറിച്ച് പലരസ്പരം വിളിച്ച് സംസാരിക്കുമായിരുന്നുവെന്നും അര മണിക്കൂർ മുൻപാണ് ആരോഗ്യനില മോശമായ അവസ്ഥയിലാണെന്ന് അറിയുന്നതെന്നും ജയറാം പറഞ്ഞു. ( jayaram about mamukkoya death )
‘മാമുക്കോയയെ കണ്ടിട്ട് ഒരുപാട് നാളായി. മകൾക്ക് എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ചാണ് അവസാനമായി കണ്ടത്. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവുമായി വളരെയടുത്ത ബന്ധമുള്ള വ്യക്തിയാണ് ഞാൻ. ധ്വനിയെന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ വച്ചാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. മലയാള സിനിമയിൽ ഇനി ക്യാരക്ടർ ആർട്ടിസ്റ്റുകൾ ആരാണ് ഉള്ളത് ?’- ജയറാം പറഞ്ഞു.
കലാകാരന്മാരുടെ വിയോഗം സത്യൻ അന്തിക്കാടിനെ വളരെയധികം ബാധിക്കാറുണ്ടെന്നും ഒരു പേജ് തന്റെ ജീവിതത്തിൽ നിന്ന് കീറുകയാണെന്നാണ് സത്യൻ അന്തിക്കാട് തന്നോട് പറഞ്ഞതെന്ന് ജയറാം വികീരാധീതനായി പറഞ്ഞു.
Story Highlights: jayaram about mamukkoya death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here