Advertisement

ചിരിക്കിലുക്കവും തഗ്ഗ് രാജാവും ഒന്നിച്ചപ്പോൾ മലയാള സിനിമയിൽ പിറന്നത് ഒരു പുത്തൻ കോംബോ; ഇന്നസെന്റിന് പിന്നാലെ മാമുക്കോയയും ഓർമ്മയാകുമ്പോൾ…

April 26, 2023
Google News 2 minutes Read
MAMUKKOYA - INNOCENT combo with comedy

ഇന്നസെന്റ് വിടപറഞ്ഞ് ദിവസങ്ങൾ കഴിയും മുൻപാണ് മലയാളികളുടെ മനസിൽ വലിയൊരു ശൂന്യത നൽകി മാമുക്കോയയും പടിയിറങ്ങുന്നത്. മലയാള സിനിമയുടെ ഹാസ്യലോകത്ത് മുന്‍നിരയില്‍ തന്നെ എന്നും മാമുക്കോയ എന്ന നടന് ഒരിടമുണ്ടാകും. വ്യക്തിജീവിതത്തില്‍ ഗൗരവം കൈമുതലായി ഉണ്ടായിരുന്നെങ്കിലും ഏത് സന്ദര്‍ഭവും ഹാസ്യാത്മകമായി കൈകാര്യം ചെയ്യാന്‍ കഴിയുന്ന നടനായിരുന്നു മാമുക്കോയ. ( MAMUKKOYA – INNOCENT combo with comedy ).

ഒരൊറ്റ ചിരി മതിയാകും, മാമുക്കോയ അവതരിപ്പിച്ച കഥാപാത്രം ഏതെന്ന് മലയാളിക്ക് ഓര്‍ത്തെടുക്കാൻ. മലയാളിയ്ക്ക് ഓർത്തോർത്ത് ചിരിക്കാൻ വക നൽകുന്നതാണ് മാമുക്കോയ അനശ്വരമാക്കിയ ഓരോ കഥാപാത്രങ്ങളും. ഇന്ന് മാമുക്കോയ യാത്രയാകുമ്പോള്‍ ബാക്കിയാവുന്നത് അദ്ദേഹം അനശ്വരമാക്കിയ, അത്രമേല്‍ പ്രേക്ഷകരെ ചിരിപ്പിച്ച കഥാപാത്രങ്ങളും അതിഗംഭീര തഗ്ഗുകളുമാണ്.

അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയും ഡയലോഗുകളെയും, ട്രോളുകളും മീമുകളുമായി അത്രമേല്‍ ആഘോഷിച്ചിട്ടുണ്ട് പുതിയ തലമുറ. കോമഡി മാത്രമല്ല , ഗൗരവമുള്ള വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച കലാകാരന്‍ കൂടിയായായിരുന്നു അദ്ദേഹം. മലയാള സിനിമയിൽ ഇന്നസെന്റിന്റെ വിയോ​ഗത്തെ കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം വിഷമം തന്നെയാണ് മനസിൽ വരിക. അടുത്ത നിമിഷം അദ്ദേഹം തന്ന പൊട്ടിച്ചിരികളും. ദു:ഖം മാത്രമല്ലാതെ അതിനപ്പുറത്തേക്ക് ചിരി ഓർമ്മകളും കടന്ന് വരുന്നതിനാൽ അദ്ദേഹം നമ്മുടെയൊക്കെ മനസിൽ ആഴത്തിൽ അവശേഷിപ്പിച്ചു പോയ സ്വാധീനത്തിന്റെ അംശമുണ്ട്. ഒരർത്ഥത്തിൽ മാമുക്കോയയുടെ വിയോ​ഗ വാർത്തയും ഇങ്ങനെ തന്നെയാണ്.

വിഷമിച്ചിരിക്കുന്ന ചില ഘട്ടങ്ങളിൽ ഉറ്റവരോട് നമ്മൾ പറയുന്ന ഒരു ഡയലോ​ഗ് ഉണ്ട്. ഒന്ന് പുഞ്ചിരിക്കൂ എന്ന് .. അത് പിറവിയെടുത്തത് മാമുക്കോയ എന്ന അതുല്യ കലാകാരനിൽ നിന്നാണ്. ഇന്നസെന്റ് എന്നാൽ മലയാളിക്ക് ഒരു പൊട്ടിച്ചിരിയുടെ പേരാണ്. വെള്ളിത്തിരയിലും നിത്യ ജീവിതത്തിലും നമ്മുടെ ചിരിയോർമ്മകൾ ഈ മനുഷ്യനുമായിക്കൂടി ബന്ധപ്പെട്ട് കിടന്നിട്ടുണ്ട്. അത്പോലെ തന്നെയായിരുന്നു മലയാള സിനിമ ലോകത്തിന് മാമുക്കോയയും. ​

Read Also: മാമുക്കോയയുടെ വിയോഗത്തിൽ ബഹ്റൈനിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി

ഗജകേസരി യോ​ഗത്തിലെ അയ്യപ്പൻ നായർ – രാഘവൻ നായർ കോംബോ മലയാളികളെ ഇന്നും ചിരിപ്പിക്കുന്നതാണ്. റാംജീറാവൂ സ്പീക്കിങ്ങിലെ ഹംസക്കോയയും, മത്തായിചേട്ടനും ഇന്നും പ്രേക്ഷകർ നെഞ്ചിലേറ്റുന്നു. തന്റെതായ ഒരു ശൈലിയിൽ ഏതൊരു റോളും തന്മയത്തോട് കൂടി അഭിനയിച്ച് പ്രേഷകരെ ചിരിപ്പിക്കാനും അതെ പൊലെ കരയിപ്പിക്കാനും കഴിവുള്ള നടൻമാർ എന്ന് അക്ഷരാർത്ഥത്തിൽ പറയാം ഈ രണ്ട് പ്രതിഭകളേയും.

കരാട്ടക്കാരുടെയും പോളിടെക്നിക്ക് കാരുടെയും അമിത ആത്മവിശ്വാസത്തിന് ഒരു കൊട്ട് കൊടുത്ത പടം ആയിരുന്നു 1990ൽ പുറത്തിറങ്ങിയ തലയിണ മന്ത്രം. കുടുംബത്തിൻ്റെ വില മനസിലാക്കി തരുന്ന എക്കാലത്തേയും എവർ​ഗ്രീൻ ചിത്രം. മാമുക്കോയ അക്ഷരാർത്ഥത്തിൽ വിലസിയ സിനിമയിരുന്നു തലയിണമന്ത്രം. ആ ചിത്രത്തിലൂടെ ഇന്നസെന്റും മാമുക്കോയയും കാഴ്ച വെച്ചത് മലയാള സിനിമയിലെ ഇന്നും ചർച്ച ചെയ്യപ്പെടുന്ന ത​ഗ്​ഗുകളാണ്. സ്വാഭാവികമായ അഭിനയപാടവത്താൽ മലയാളികളെ ആവോളം ചിരിപ്പിച്ച കലാകാരൻ മാമുക്കോയയ്ക്ക് ആദരാഞ്ജലികൾ നേരുകയാണ് കേരളം. ഒരിക്കലും മറക്കാനാവില്ല, ആ മനോഹരമായ ചിരിയും സംസാരവും.

Story Highlights: MAMUKKOYA – INNOCENT combo with comedy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here