Advertisement

കോളജിൽ ഫോൺ കൊണ്ടുവന്നതിന് ശകാരം; മാനേജരെ വെടിവച്ചു; ബിരുദ വിദ്യാർത്ഥിക്കായി തെരച്ചിൽ

April 26, 2023
Google News 1 minute Read

കോളജിൽ ഫോൺ കൊണ്ടുവന്നതിനു ശകാരിച്ച കോളജ് മാനേജരെ വെടിവച്ച് ബിരുദ വിദ്യാർത്ഥി. മൂന്നാം വർഷ ബി ഫാം വിദ്യാർത്ഥിയായ പ്രതി ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ നടക്കുകയാണ്.

ഉത്തർ പ്രദേശിലെ ബറേലി ബോജിപുരയിലാണ് സംഭവം. മൂന്നാം വർഷ ബിഫാം വിദ്യാർഥിയായ ശ്രേഷ്ഠ സൈനി കോളജ് മാനേജർ അഭിഷേക് അഗർവാളിനെ വെടിവെക്കുകയായിരുന്നു. ദിവസങ്ങൾക്കു മുൻപ് കോളജിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതിന് സൈനിയെ സസ്പൻഡ് ചെയ്തിരുന്നു. സസ്പൻഷൻ കഴിഞ്ഞും വിദ്യാർത്ഥി ഫോണുമായി കോളജിലെത്തി. ഇത് ശ്രദ്ധിച്ച മാനേജർ വിദ്യാർത്ഥിയെ ശകാരിച്ചു. ഇതോടെ മാനേജറുടെ മുറിയിൽ പ്രവേശിച്ച് സൈനി വെടിയുതിർക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ മാനേജർ അഭിഷേക് അഗർവാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

Story Highlights: student shot college manager mobile phone

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here