കൊച്ചി വാട്ടർ മെട്രോയിൽ രണ്ടാം ദിവസവും വൻ തിരക്ക്; ഇന്ന് യാത്ര ചെയ്‌തത് 7039 പേർ

കൊച്ചി വാട്ടർ മെട്രോയിൽ രണ്ടാം ദിവസവും വൻ തിരക്ക്. ഇന്ന് യാത്ര ചെയ്‌തത് 7039 പേർ. രണ്ടാം ദിവസവും ഗംഭീരം ഇന്ന് 7039 യാത്രക്കാർ യാത്ര ചെയ്തുവെന്ന് കൊച്ചി മെട്രോ തന്നെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്.(Huge rush in Kochi Water Metro for the second day)
കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് കുറിപ്പ്:
കൊച്ചി വാട്ടർ മെട്രോ
റൈഡർഷിപ്പ്: ദിവസം 2
വാണിജ്യ പ്രവർത്തനങ്ങളുടെ രണ്ടാം ദിവസം കൊച്ചി വാട്ടർ മെട്രോയിൽ 7039 യാത്രക്കാർ യാത്ര ചെയ്തു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
അതേസമയം ആദ്യ യാത്രയിൽ 6,559 യാത്രക്കാരണ് ബുധാനാഴ്ച വാട്ടർ മെട്രോയിൽ യാത്ര ചെയ്തത്. വലിയ രീതിയിലുളള ടിക്കറ്റ് വരുമാനവും ഇതുവഴി ലഭിച്ചു. ടൂറിസ്റ്റുകൾ ഉൾപ്പെടെ ആദ്യ യാത്രിയിലുണ്ടായിരുന്നു. തിരക്ക് കാരണം പലർക്കും യാത്ര ചെയ്യാനാകാതെ തിരിച്ച് പോകേണ്ടിയും വന്നു. വാട്ടർ മെട്രോയിൽ യാത്ര ചെയ്യുന്നതിനായുളള സ്മാർട്ട് കാർഡിന്റെ വിതരണം തുടങ്ങി.
കൂടുതൽ പേരിലേക്ക് സ്മാർട്ട് കാർഡുകൾ എത്തുന്നതോടെ ടിക്കറ്റിനായുള്ള ക്യൂ കുറയുമെന്ന പ്രതീക്ഷയിലാണ് കെഎംആർഎൽ. ഹൈക്കോടതി-വൈപ്പിൻ റൂട്ടിലാണ് വാട്ടർ മെട്രോ ആദ്യ സർവ്വീസ് ആരംഭിച്ചത്. ഓരോ 15 മിനുട്ടിലും ബോട്ട് സർവ്വീസ് ഉണ്ടാകും. 20 രൂപയാണ് ഹൈക്കോടതി-വൈപ്പിൻ റൂട്ടിലെ ടിക്കറ്റ് നിരക്ക്. 40 രൂപയാണ് കൂടിയ നിരക്ക്. മെട്രോ റെയിലിന് സമാനമായ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് വാട്ടർ മെട്രോ ടെർമിനലുകളും ബോട്ടുകളും നിർമ്മിച്ചിട്ടുള്ളത്.
Story Highlights: Huge rush in Kochi Water Metro for the second day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here