Advertisement

വാർണർ ബ്രദേഴ്സുമായി കരാറൊപ്പിട്ട് ജിയോ സിനിമ; എച്ച്ബിഒ ഉള്ളടക്കങ്ങൾ ഇനി ജിയോ സിനിമയിൽ

April 27, 2023
Google News 1 minute Read

പ്രമുഖ രാജ്യാന്തര ചലച്ചിത്ര നിർമാണക്കമ്പനിയായ വാർണർ ബ്രദേഴ്സുമായി കരാർ ഒപ്പിട്ട് ജിയോ സിനിമ. വാർണർ ബ്രദേഴ്സിൻ്റെയും എച്ച്ബിഒയും ഉള്ളടക്കങ്ങൾ ഇനി മുതൽ ജിയോ സിനിമയിലൂടെ സ്ട്രീം ചെയ്യും. രാജ്യാന്തര വാർത്താ ഏജൻസിയായ റൂയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഗെയിം ഓഫ് ത്രോൺസ്, ലോർഡ് ഓഫ് ദി റിംഗ്സ്, ഹാരി പോട്ടർ തുടങ്ങി ലോക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമകളും സീരീസുകളും എച്ച്ബിഒയുടെ ഉള്ളടക്കങ്ങളാണ്. ഇതൊക്കെ ഇനി ജിയോ സിനിമയിലാവും ഇന്ത്യയിൽ സ്ട്രീം ചെയ്യുക. നേരത്തെ ഡിസ്നി ഹോട്ട് സ്റ്റാറിലാണ് ഈ ഉള്ളടക്കങ്ങൾ സ്ട്രീം ചെയ്തിരുന്നത്. ജിയോ സിനിമയുമായി കരാർ ആയതോടെ ഈ മാസം 31 മുതൽ ഹോട്ട് സ്റ്റാറിൽ നിന്ന് ഈ ഉള്ളടക്കങ്ങൾ നീക്കം ചെയ്തേക്കും. ആമസോൺ പ്രൈമിലും വാർണർ ബ്രദേഴ്സിൻ്റെ ചില ഉള്ളടക്കങ്ങളുണ്ടായിരുന്നു. ഇതും നീക്കം ചെയ്യുമെന്നാണ് സൂചന.

Story Highlights: JioCinema contract Warner Bros HBO

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here