Advertisement

ഇനി ഓര്‍മകളുടെ പെരുമഴക്കാലം… മാമുക്കോയ യാത്രയായി

April 27, 2023
Google News 1 minute Read
Mamukkoya funeral complete
  • ചിരിയുടെ സുല്‍ത്താന്‍ മാമുക്കോയയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി

  • മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു

  • പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം

മലയാള സിനിമയുടെ ചിരിയുടെ സുല്‍ത്താന്‍ മാമുക്കോയയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. മാമുക്കോയയുടെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.(Mamukkoya funeral complete)

വിയോഗത്തില്‍ കണ്ണുനിറഞ്ഞുകൊണ്ടല്ല, സ്‌നേഹത്തിന്റെ മധുരോര്‍മകള്‍ നെഞ്ചിലേറ്റിയാണ് മാമുക്കോയയ്ക്ക് കോഴിക്കോട്ടുകാര്‍ യാത്രയയ്പ്പ് നല്‍കിയത്. ഒരുമിച്ച് പഠിച്ചവരും നാട്ടുകാരും സ്‌നേഹിതരും അങ്ങനെ ഒരായിരം കൂട്ടം മാമുക്കോയയെന്ന മനുഷ്യനെ അവസാനമായി ഒരുനോക്കുകാണാന്‍ ബേപ്പൂരിലേക്കും അരക്കിണറിലേക്കും എത്തിയത്.

ഇന്നലെ ഉച്ചയോടെ കോഴിക്കോട് മൈത്ര ആശുപത്രിയില്‍ വച്ചായിരുന്നു മാമുക്കോയയുടെ വിയോഗം. ഏപ്രില്‍ 24 ന് മലപ്പുറം വണ്ടൂരിലെ സെവന്‍സ് ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. ചികിത്സയിലിരിക്കെയായിരുന്നു മരണം.

Read Also: ചിരിക്കിലുക്കവും തഗ്ഗ് രാജാവും ഒന്നിച്ചപ്പോൾ മലയാള സിനിമയിൽ പിറന്നത് ഒരു പുത്തൻ കോംബോ; ഇന്നസെന്റിന് പിന്നാലെ മാമുക്കോയയും ഓർമ്മയാകുമ്പോൾ…

1982ല്‍ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാര്‍ശയിലാണ് മാമുക്കോയയ്ക്ക് ആദ്യ വേഷം ലഭിക്കുന്നത്. പിന്നീട് സത്യന്‍ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ്തലയണ മന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്‍പ് എന്നിങ്ങനെ നിരവധി സിനിമകളില്‍ മാമുക്കോയ തിളങ്ങി.

Story Highlights: Mamukkoya funeral complete

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here