Advertisement

സംഗീത വിരുന്നൊരുക്കാന്‍ എം ജി ശ്രീകുമാറും സംഘവും റിയാദിലെത്തുന്നു

April 27, 2023
Google News 1 minute Read

സംഗീത വിരുന്നൊരുക്കാന്‍ പിന്നണി ഗായകന്‍ എം ജി ശ്രീകുമാറും സംഘവും റിയാദിലെത്തുന്നു. ഈദ് വിത് എംജി എന്ന പേരില്‍ കൊയിലാണ്ടി കൂട്ടം റിയാദ് ചാപ്റ്റര്‍ ഒന്‍പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സംഗീത വിരുന്ന് ഒരുക്കുന്നത്.

ഏപ്രില്‍ 28ന് വൈകീട്ട് 6ന് അല്‍ഹൈര്‍ അല്‍ ഒവൈദ ഫാം ഹൗസിലാണ് പരിപാടി. സാംസ്‌കാരിക സമ്മേളനം കെ മുരളീധരന്‍ എംപി ഉദ്ഘാടനം ചെയ്യും.

എംജി ശ്രീകുമാറിന്റെ പ്രഥമ റിയാദ് സന്ദര്‍ശനത്തില്‍ പിന്നണി ഗായകരായ മൃദുല വാര്യര്‍, അഞ്ജു ജോസഫ്, റഹ്മാന്‍ എന്നിവരും സംഗീതപ്പെരുമഴയൊരുക്കാന്‍ എത്തുന്നുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേവിക നിര്‍ത്തവിദ്യാലയത്തിലെ കലാകാരന്‍മാരും റിയാദിലെ ഗായകരും അണിനിരക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ചെയർമാന്‍ റാഫി കൊയിലാണ്ടി, ഉപദേശക സമിതി അംഗം പുഷ്പരാജ്, പ്രസിഡന്റ് നൗഫല്‍ സിറ്റി ഫ്‌ളവര്‍, സെക്രട്ടറി നിബിന്‍ ഇന്ദ്രനീലം, ട്രഷറര്‍ ഷഹീന്‍ തൊണ്ടിയില്‍, പ്രോഗ്രാം ചെയർമാന്‍ റാഷിദ് ദയ, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ നൗഷാദ് കണ്ണങ്കടവ് എന്നിവര്‍ പങ്കെടുത്തു.

Story Highlights: musical night mg sreekumar riyadh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here