പി ടി ഉഷ താരങ്ങളെ ആശ്വസിപ്പിക്കുന്നതിന് പകരം പരസ്യമായി അധിക്ഷേപിച്ചു; പി കെ ശ്രീമതി

പി ടി ഉഷയ്ക്ക്തിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ. സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങൾക്കെതിരായ പ്രസ്താവന ലജ്ജാകരമെന്ന് പി കെ ശ്രീമതി വിമർശിച്ചു. താരങ്ങളെ ആശ്വസിപ്പിക്കുന്നതിന് പകരം പരസ്യമായി അധിക്ഷേപിച്ചുവെന്നും പി കെ ശ്രീമതി പറഞ്ഞു.(P K Sreemathi against P T Usha)
പി ടി ഉഷയുടെ പ്രസ്താവന ശരിയല്ല അത് പിൻവലിക്കണം, അവരും ഒരു സ്ത്രീയല്ലേ. കായികമേഖലയെ പ്രതിരോധിക്കുകയും വലിയ പദവി വഹിക്കുകയും ചെയ്യുന്നവർ താരങ്ങളെ നേരിൽ കണ്ട് വിവരം അന്വേഷിക്കുക. അതിന് പകരം പരസ്യമായി അധിക്ഷേപിക്കുകയായിരുന്നുവെന്ന് പി കെ ശ്രീമതി പറഞ്ഞു.
Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?
ഗുസ്‌തി താരങ്ങളുടെ സമരത്തിന് പിന്തുണ നല്‍കി മാര്‍ച്ച് നടത്തിയതിന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത പി കെ ശ്രീമതിയെ വിട്ടയച്ചു. മഹിളാ അസോസിയേഷന്‍ നേതാക്കളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുന്നതിനിടെയാണ് ശ്രീമതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആരോപണ വിധേയനായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപെട്ട് പി കെ ശ്രീമതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിന് പിന്നാലെയാണ് കസ്റ്റഡിയില്‍ എടുത്തത്.
അതേസമയം ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ സമരം നടത്തുന്ന താരങ്ങളെ വിമർശിച്ച് പി ടി ഉഷ രംഗത്തെത്തി. താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കി. പ്രതിഷേധം അച്ചടക്കമില്ലായ്മക്ക് തുല്യമാണ്. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ല. സമരത്തിന് പോകും മുമ്പ് താരങ്ങള്‍ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നും പിടി ഉഷ പറഞ്ഞു.
Story Highlights: P K Sreemathi against P T Usha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here