Advertisement

ചെലവഴിച്ചത് ഒന്നേകാല്‍ ലക്ഷം കോടി; ഗള്‍ഫ് മേഖലയിലെ സൈനിക ചെലവില്‍ ഖത്തര്‍ രണ്ടാമത്

April 27, 2023
Google News 2 minutes Read
Qatar military

ഗള്‍ഫ് മേഖലയിലെ സൈനിക ചെലവില്‍ ഖത്തര്‍ രണ്ടാമത്. ഒന്നേകാല്‍ ലക്ഷം കോടി രൂപയാണ് ഖത്തര്‍ പ്രതിരോധ മേഖലയ്ക്കായി കഴിഞ്ഞ വര്‍ഷം ചെലവിട്ടത്. സ്റ്റോക്ക്ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ലോകരാജ്യങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രതിരോധത്തിനും സുരക്ഷയ്ക്കുമായി ചെലവഴിച്ച തുകയുടെ കണക്കുകള്‍ പുറത്തുവിട്ടത്.

ലോകകപ്പ് ഫുട്ബോള്‍ ഖത്തറിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു 2022. 15.4 ബില്യണ്‍ യൂറോ അതായത് ഒരുലക്ഷത്തി ഇരുപത്തി അയ്യായിരത്തോളം കോടി രൂപയാണ് ഖത്തര്‍ ചെലവഴിച്ചത്. സൈനിക ചെലവുകള്‍ക്ക് പണം ചെലവഴിച്ചതില്‍ മേഖലയില്‍ രണ്ടാമതുള്ള ഖത്തര്‍ ആഗോള തലത്തില്‍ 20-ാം സ്ഥാനത്തുണ്ട്.

അതേസമയം ഗള്‍ഫ് മേഖലയിലെ സൈനിക ചെലവില്‍ സൗദിയാണ് ഒന്നാമത്. 75 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. രാജ്യത്തിന്‍റെ ആകെ ‌വരുമാനത്തിന്‍റെ ഏഴ് ശതമാനമാണ് ഖത്തര്‍ പ്രതിരോധത്തിനായി മാറ്റിവെച്ചത്.

Story Highlights: Qatar second top military spender in Gulf region

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here