Advertisement

തങ്കശേരി ബ്രേക്ക് വാട്ടർ ടൂറിസം നാടിന് സമർപ്പിച്ചു; പി എ മുഹമ്മദ് റിയാസ്

April 27, 2023
Google News 2 minutes Read
thangassery-break-water-tourism-park-inauguration-today

തങ്കശ്ശേരിയിൽ ബ്രേക്ക് വാട്ടർ ടൂറിസം പാർക്ക് നാടിന് സമർപ്പിച്ചു. കടലിൻറെ പശ്ചാത്തലത്തിൽ അഞ്ചരക്കോടി രൂപ ചെലവഴിച്ച് ടൂറിസം വകുപ്പ് പണിത തങ്കശ്ശേരി ബ്രേക്ക് ടൂറിസം പാർക്ക് സഞ്ചാരികൾക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് വൈകിട്ട് 4 നു മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ചു . എം.മുകേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു.(Thangassery break water tourism park inaugurated)

പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചത്

തങ്കശ്ശേരിയിൽ
ബ്രേക്ക് വാട്ടർ ടൂറിസം പാർക്ക് തുറന്നു..
കൊല്ലം ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ് തങ്കശ്ശേരി. കടലിൻറെ പശ്ചാത്തലത്തിൽ അഞ്ചരക്കോടി രൂപ ചെലവഴിച്ച് ടൂറിസം വകുപ്പ് പണിത തങ്കശ്ശേരി ബ്രേക്ക് ടൂറിസം പാർക്ക് സഞ്ചാരികൾക്ക് ഒരു പുതിയ അനുഭവമായിരിക്കും..

Read Also: മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാൻ കാരണമെന്ത് ? എങ്ങനെ സൂക്ഷിക്കണം ?

തങ്കശ്ശേരി ബ്രേക്ക് വാട്ടർ സംവിധാനത്തിന്റെ കവാടത്തിലാണ് പാർക്ക് നിർമിച്ചിരിക്കുന്നത്. പുലിമുട്ട് വേർതിരിക്കുന്ന കടലിന്റെ ഭാഗത്തെ നോക്കിയാണ് പാർക്കിന്റെ രൂപകൽപന.ഒരു ഭാഗത്ത് ശാന്തമായ കടലും മറുഭാഗത്ത് തിരയടിക്കുന്ന കടലുമാണുള്ളത്.

നാനൂറോളം പേർക്ക് ഇരിക്കാൻ കഴിയുന്ന ഓപ്പൺ എയർ ഓഡിറ്റോറിയം, കടൽ ഭംഗി ആസ്വദിക്കാനുള്ള വ്യൂ ടവർ, കടലിന് അഭിമുഖമായുള്ള ഇരിപ്പിടങ്ങൾ, സൈക്കിൾ ട്രാക്ക്, കിയോസ്കുകൾ, കുട്ടികൾക്കുള്ള കളിസ്ഥലം, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്റർ, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയെല്ലാം പാർക്കിനോട് അനുബന്ധിച്ചു തയാറാക്കിയിട്ടുണ്ട്. പാർക്കിനുള്ളിൽ വാട്ടർ സ്പോർട്സ് ക്രമീകരണങ്ങൾ ഒരുക്കാനും ടൂറിസം വകുപ്പിന് പദ്ധതിയുണ്ട്.

Story Highlights: Thangassery break water tourism park inaugurated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here